ഖുറേഷിക്കും സ്റ്റീഫനും ഇനി റെസ്റ്റെടുക്കാം, ചിൽ മൂഡിൽ ലാലേട്ടൻ; വൈറലായി 'ഹൃദയപൂർവ്വം' സ്റ്റീൽസ്

എമ്പുരാന്റെ ലുക്കിൽ നിന്നേറെ വ്യത്യസ്തമായി താടി ട്രിം ചെയ്ത ലുക്കിലാണ് മോഹൻലാൽ ഈ സിനിമയിൽ ഉള്ളത്

മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ടിന്റെ ഹൃദയപൂർവ്വം എന്ന ലൊക്കേഷൻ ചിത്രങ്ങൾ പുറത്തുവന്നാൽ അത് സോഷ്യൽ മീഡിയയിൽ വൈറലാവുന്ന കാഴ്ചയാണുള്ളത്. സിനിമയുടെ പൂജ ചടങ്ങ് മുതൽ ഇങ്ങോട്ട് എല്ലാ ലൊക്കേഷൻ ചിത്രങ്ങളും ആരാധകർ ആവേശത്തോടെയാണ് വരവേറ്റത്. ഇപ്പോൾ ആ പതിവ് തെറ്റിക്കാതെ ഹൃദയപൂർവ്വത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള മോഹൻലാലിന്റെ പുതിയ ചിത്രവും വൈറലായിരിക്കുകയാണ്.

ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ പൂനെയിൽ നടക്കുകയാണ്. ഇവിടെ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആകുന്നത്. ഒരു ബസ്സിനുള്ളിൽ മോഹൻലാലും സത്യൻ അന്തിക്കാടും ഒരുമിച്ചിരിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. എമ്പുരാന്റെ ലുക്കിൽ നിന്നേറെ വ്യത്യസ്തമായി താടി ട്രിം ചെയ്ത ലുക്കിലാണ് മോഹൻലാൽ ഈ സിനിമയിൽ ഉള്ളത്. നിമിഷ നേരങ്ങൾ കൊണ്ട് തന്നെ ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. നേരത്തെ ഒരു ചുവന്ന നിറത്തിലുള്ള ഷർട്ടും കറുത്ത പാന്റ്സും ധരിച്ച് മോഹൻലാൽ വരുന്ന ചിത്രം പുറത്തുവന്നിരുന്നു. രാവണപ്രഭു എന്ന സിനിമയിലെ ലുക്കിനോട് പലരും ഈ ചിത്രത്തെ താരതമ്യം ചെയ്തിരുന്നു. രാവണപ്രഭുവിലെ ഇൻട്രോ സീനിലും ഇന്റർവെൽ ബ്ലോക്കിലും റെഡ്-ബ്ലാക്ക് കളർ കോംബോയിലാണ് മോഹൻലാൽ പ്രത്യക്ഷപ്പെടുന്നത്.

#Hridayapoorvam 😍 pic.twitter.com/VY68L9ypBK

#Hridayapoorvam Pune schedule is going on.#Mohanlal #SathyanAnthikkad pic.twitter.com/VKvLXFJh9z

സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂര്‍വം. ആശിര്‍വാദ് സിനിമാസും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. 2015-ല്‍ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രത്തിലായിരുന്നു മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് ഒടുവില്‍ ഒന്നിച്ചത്. അനു മൂത്തേടത്ത് ക്യാമറയും ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നത്. സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും ഈ ചിത്രത്തിൽ അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് അഖിൽ സത്യനാണ്. അനൂപ് സത്യൻ സിനിമയിൽ അസോസിയേറ്റ് ആയി പ്രവർത്തിക്കുന്നുണ്ട്. എമ്പുരാന് ശേഷം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ഹൃദയപൂർവ്വം.

Content Highlights: Hridayapoorvam location stills goes viral

To advertise here,contact us