മമ്മൂട്ടിയും മോഹൻലാലുമല്ല, ഇൻസ്റ്റഗ്രാം കിംഗായി ദുൽഖർ; തൊട്ടുപിന്നാലെ സർപ്രൈസ് എൻട്രിയുമായി ആ താരം

നടൻ ദുൽഖർ സൽമാൻ ആണ് ലിസ്റ്റിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സിനിമാതാരങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ഉള്ളത്. ആരാധകരുമായി സംവദിക്കാനും തങ്ങളുടെ പുതിയ സിനിമകളെപ്പറ്റിയുള്ള അപ്‌ഡേറ്റുകൾ പങ്കുവെക്കാനുമായി താരങ്ങൾ അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിക്കാറുണ്ട്. ഇപ്പോഴിതാ മലയാളത്തിൽ ഏറ്റവും കൂടുതൽ ഇൻസ്റ്റഗ്രാം ഫോളോവേഴ്സ് ഉള്ള താരങ്ങളുടെ ലിസ്റ്റ് പുറത്തുവന്നിരിക്കുകയാണ്.

നടൻ ദുൽഖർ സൽമാൻ ആണ് ലിസ്റ്റിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്. 15.1 മില്യൺ ഫോളോവർസ് ആണ് ദുൽഖറിന് ഇൻസ്റ്റഗ്രാമിൽ ഉള്ളത്. തൊട്ടുപിന്നാലെ രണ്ടാം സ്ഥാനത്ത് ടൊവിനോ തോമസ് ആണ്. 8.3 മില്യൺ ഫോളോവർസ് ആണ് ടൊവിനോയ്ക്കുള്ളത്. മലയാളത്തിന്റെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ലിസ്റ്റിൽ അഞ്ചും മൂന്നും സ്ഥാനങ്ങളിലാണ്. 6 മില്യൺ ഫോളോവേഴ്‌സുമായി മോഹൻലാൽ മൂന്നാം സ്ഥാനത്ത് നിലയുറപ്പിച്ചപ്പോൾ 4.8 മില്യൺ ഫോളോവേഴ്സ് ആണ് മമ്മൂട്ടിയുടെ നേട്ടം.

അതേസമയം, നിവിൻ പോളി, കുഞ്ചാക്കോ ബോബൻ, ഉണ്ണി മുകുന്ദൻ എന്നിവരെ പിന്തള്ളി നടൻ അജു വർഗീസ് മുന്നിലെത്തിയിട്ടുണ്ട്. 3.6 മില്യൺ ഫോളോവേഴ്സ് ആണ് അജുവിനുള്ളത്. പത്ത് പേരടങ്ങുന്ന ലിസ്റ്റിൽ ആറാമതാണ് താരം. നിവിൻ പോളിയ്ക്ക് 3.1 മില്യണും കുഞ്ചാക്കോ ബോബന് 2.9 മില്യൺ ഫോളോവേഴ്‌സുമാണുള്ളത്. 2.8 മില്യൺ ഫോളോവേഴ്‌സുമായി ഉണ്ണി മുകുന്ദൻ പത്താം സ്ഥാനത്താണ്.

Content Highlights: Instagram followers of mammmootty, mohanlal, dulquer

To advertise here,contact us