സംവിധായകനും നടനുമായ എസ്‌ എസ്‌ സ്റ്റാൻലി അന്തരിച്ചു

നാല് സിനിമകളാണ് അദ്ദേഹം സംവിധാനം ചെയ്തത്

ചെന്നൈ: തമിഴ് സംവിധായകനും നടനുമായ എസ്‌ എസ്‌ സ്റ്റാൻലി (57) അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് വൈകീട്ട് ചെന്നൈയിൽ നടക്കും.

നാല് സിനിമകളാണ് അദ്ദേഹം സംവിധാനം ചെയ്തത്. 2002ൽ പുറത്തിറങ്ങിയ ‘ഏപ്രിൽ മാതത്തിൽ' ആണ് ആദ്യ ചിത്രം. ഇതിന് പുറമെ പെരിയാർ, ആണ്ടവൻ കട്ടലൈ, സർക്കാർ തുടങ്ങിയ സിനിമകളിൽ ആദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2024ൽ പുറത്തിറങ്ങിയ ‘മഹാരാജ’യാണ് അവസാന ചിത്രം.

Content Highlights: Actor- director SS Stanley passes away

To advertise here,contact us