അനിരുദ്ധ് മ്യൂസിക്കിൽ ദളപതിക്കായി ഹനുമാൻകൈൻഡ് പാടുന്നു?; 'ജനനായകൻ' വമ്പൻ അപ്ഡേറ്റ്

ജനനായകനിൽ റാപ്പർ ഹനുമാൻകൈൻഡ് ഒരു ഗാനം പാടുമെന്നാണ് റിപ്പോർട്ട്

ദളപതി വിജയ്‌യെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജനനായകൻ. ഒരു പൊളിറ്റിക്കൽ കൊമേർഷ്യൽ എന്റർടൈനർ ആയി പുറത്തിറങ്ങുന്ന സിനിമ ഇതിനോടകം തന്നെ ചർച്ചകളിൽ ഇടം പിടിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് അഭിനയിക്കുന്ന അവസാന ചിത്രമാണിത്. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷകളാണ് സിനിമയ്ക്കുള്ളത്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് ഒരു വമ്പൻ റിപ്പോർട്ട് തന്നെയാണ് വന്നിരിക്കുന്നത്.

ജനനായകനിൽ റാപ്പർ ഹനുമാൻകൈൻഡ് ഒരു ഗാനം പാടുമെന്നാണ് ഇന്ത്യ ഗ്ലിറ്റ്സ് റിപ്പോർട്ട് ചെയ്യുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആയിരിക്കും ഈ ഗാനം ഒരുക്കുക എന്നാണ് സൂചന. ഇതിൽ ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ലെങ്കിലും ദളപതി ആരാധകർ ഈ റിപ്പോർട്ട് ഏറ്റെടുത്തുകഴിഞ്ഞു.

2026 ജനുവരി 9 ആണ് 'ജനനായകൻ' തിയേറ്ററിൽ എത്തുന്നത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു പൊളിറ്റിക്കല്‍ കൊമേര്‍ഷ്യല്‍ എന്റര്‍ടെയ്നറായാണ് ഒരുങ്ങുന്നത്. ബോബി ഡിയോള്‍, പൂജാ ഹെഡ്‌ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പന്‍ താരനിരയാണ് ജനനായകനില്‍ അണിനിരക്കുന്നത്. കെ വി എന്‍ പ്രൊഡക്ഷന്റെ ബാനറില്‍ വെങ്കട്ട് നാരായണ നിര്‍മിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്.

ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍ കെയുമാണ് സഹനിര്‍മാണം. ഛായാഗ്രഹണം- സത്യന്‍ സൂര്യന്‍, എഡിറ്റിംഗ്- പ്രദീപ് ഇ രാഘവ്, ആക്ഷന്‍- അനില്‍ അരശ്, കലാസംവിധാനം- വി സെല്‍വ കുമാര്‍, കൊറിയോഗ്രാഫി- ശേഖര്‍, സുധന്‍, വരികള്‍- അറിവ്, വസ്ത്രാലങ്കാരം- പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനര്‍- ഗോപി പ്രസന്ന, മേക്കപ്പ്- നാഗരാജ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- വീര ശങ്കര്‍.

Content Highlights: Reports that Hanumankind to sing a song in Jana Nayagan

To advertise here,contact us