സംഗീത സംവിധായകൻ എ ആർ റഹ്മാനെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു വാർത്ത അദ്ദേഹത്തിന്റെ ആരാധകരെ ഏറെ ആശങ്കപ്പെടുത്തിയിരുന്നു. ഇത് സംബന്ധിച്ച് ഏറെ അഭ്യൂഹങ്ങളും സമൂഹ മാധ്യമങ്ങളിൽ പരന്നിരുന്നു. ഇപ്പോൾ ആശുപത്രിയില് പ്രവേശിപ്പിക്കപ്പെട്ടതിന്റെ യഥാര്ഥ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് എ ആർ റഹ്മാൻ. ദഹനസംബന്ധമായ പ്രശ്നങ്ങൾ മൂലം തനിക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടെന്നും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഗ്യാസ്ട്രിക് അറ്റാക്കാണ് അന്നുണ്ടായത്. ഭക്ഷണം വെടിഞ്ഞിരിക്കുകയായിരുന്നു. സസ്യാഹാരി വരെയായി മാറി. ഒരുപാട് ആളുകളില്നിന്ന് സന്ദേശങ്ങള് ലഭിച്ചു. ഞാന് ജീവിച്ചിരിക്കണം എന്ന് അവര് ആഗ്രഹിക്കുന്നുവെന്ന് തിരിച്ചറിഞ്ഞത് സന്തോഷകരമായിരുന്നു,' എന്ന് എ ആർ റഹ്മാൻ പറഞ്ഞു.
'ഉയര്ച്ച താഴ്ചകളിലൂടെ എന്റെ ജീവിതം കടന്നുപോയി. എല്ലാവരും അവരവരുടെ വീടുകളില് സൂപ്പര് ഹീറോയായിരിക്കും. എന്നാൽ എന്നെ സൂപ്പര്ഹീറോയാക്കിയത് എന്റെ ആരാധകരാണ്. അതുകൊണ്ട് വരാനിരിക്കുന്ന ടൂറിന് വണ്ടര്മെന്റെന്നാണ് ഞാന് പേരിട്ടിരിക്കുന്നത്. എനിക്ക് അത്രയധികം അനുഗ്രഹങ്ങളും സ്നേഹവും ആളുകളില് നിന്നും ലഭിച്ചു,' എന്നും അദ്ദേഹം ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
കഴിഞ്ഞ മാസമായിരുന്നു എ ആർ റഹ്മാനെ ആരോഗ്യപ്രശ്നങ്ങൾ മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിർജലീകരണം മൂലമുണ്ടായ ആരോഗ്യപ്രശ്നങ്ങൾ കാരണമായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ആരോഗ്യം വീണ്ടെടുത്തതിന് പിന്നാലെ റഹ്മാന് യുഎസ് പര്യടനം നടത്തിയിരുന്നു.
Content Highlights: AR Rahman talks about his health condition