മമ്മൂട്ടിയ്ക്കും നസ്‌ലെനും അജിത്തിന്റെ വിളയാട്ടത്തിനെ തടുക്കാനായില്ല, കേരളത്തിലും തിളങ്ങി 'ഗുഡ് ബാഡ് അഗ്ലി'

വളരെ നാളുകൾക്ക് ശേഷം കേരളത്തിൽ വിജയം കൈവരിക്കുന്ന അജിത് സിനിമയാണ് ഗുഡ് ബാഡ് അഗ്ലി

ആദിക് രവിചന്ദ്രൻ അജിത്ത് ഫാൻസിന് ഒരുക്കിയ വിരുന്നായ ഗുഡ് ബാഡ് അഗ്ലി തിയേറ്ററിൽ ഗംഭീര പ്രകടനം നടത്തി മുന്നേറുകയാണ്. അജിത്തിന്റെ മുൻ സിനിമകളുടെ റഫറൻസുകളുമായി കളർഫുള്ളായി എത്തുന്ന പടം ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. ചിത്രം തമിഴ്‌നാട്ടിലും കേരളത്തിലും വലിയ മുന്നേറ്റമാണ് നടത്തുന്നത്. വമ്പൻ വിഷു റിലീസുകൾക്കിടയിലും കേരളത്തിൽ നിന്ന് അജിത് ചിത്രത്തിന് നല്ല കളക്ഷൻ നേടാൻ സാധിച്ചിട്ടുണ്ട്.

റിലീസ് ചെയ്ത് ഏഴ് ദിവസം കഴിയുമ്പോൾ 3.63 കോടിയാണ് സിനിമയുടെ കേരളത്തിൽ നിന്നുള്ള ഗ്രോസ് കളക്ഷൻ. വളരെ നാളുകൾക്ക് ശേഷം കേരളത്തിൽ വിജയം കൈവരിക്കുന്ന അജിത് സിനിമയാണ് ഗുഡ് ബാഡ് അഗ്ലി. മുൻപ് ഇറങ്ങിയ വിടാമുയർച്ചിക്ക് കേരളത്തിൽ കാര്യമായ നേട്ടമുണ്ടാക്കാനായിരുന്നില്ല. അതേസമയം, ചിത്രം ഇപ്പോൾ തമിഴ്‌നാട് ബോക്സ് ഓഫീസിൽ നിന്ന് മാത്രം 100 കോടിയിലധികമാണ് കളക്ട് ചെയ്തിരിക്കുന്നത്. ആഗോളതലത്തിലാകട്ടെ സിനിമ 150 കോടിയിലധികം രൂപയാണ് ഇതുവരെ നേടിയിരിക്കുന്നത്. തുടക്കം മുതൽ ക്ലൈമാക്സ് വരെ ഒരു 'അജിത് ഷോ' തന്നെയാണ് സിനിമ. അജിത്തിന്റെ പ്രകടനത്തിനൊപ്പം എല്ലാവരും പ്രശംസിക്കുന്ന മറ്റൊരു പെർഫോമൻസ് അർജുൻ ദാസിന്റേതാണ്. ജി വി പ്രകാശ് കുമാർ ഒരുക്കിയ പശ്ചാത്തല സംഗീതത്തിനും വലിയ കയ്യടി ലഭിക്കുന്നുണ്ട്.

#GoodBadUgly 7 Days Kerala Boxoffice Collection Update:Gross - 3.63 Crores.Moving to Hit !! Good performance considering limited release and clashing with 3 mainstream Malayalam films. pic.twitter.com/8SA2KMlEdI

മാര്‍ക്ക് ആന്റണിയുടെ വിജയത്തിന് ശേഷം ആദിക് രവിചന്ദ്രന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. അജിത് കുമാര്‍ നായകനായി വരുമ്പോള്‍ ചിത്രത്തില്‍ നായിക തൃഷയാണ്. പ്രഭു, അര്‍ജുൻ ദാസ്, പ്രസന്ന, സുനില്‍, ഉഷ ഉതുപ്പ്, രാഹുല്‍ ദേവ്, റെഡിൻ കിംഗ്‍സ്ലെ പ്രദീപ് കബ്ര, ഹാരി ജോഷ്, ബി എസ് അവിനാശ്, പ്രിയ പ്രകാശ് വാര്യര്‍, ടിന്നു ആനന്ദ്, ഷൈൻ ടോം ചാക്കോ എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്. അഭിനന്ദൻ രാമാനുജൻ ആണ് ഛായാഗ്രാഹണം. ജി വി പ്രകാശ് കുമാര്‍ സംഗീതം നിര്‍വഹിക്കുന്നു.

Content Highlights: Good Bad Ugly gets hit verdict in Kerala

To advertise here,contact us