ആരാധനയല്ല അടങ്ങാത്ത സ്‌നേഹമാണ്, എനിക്ക് വയ്യാതായാല്‍ ചിമ്പുവിന്റെ അച്ഛന് കരച്ചിലടക്കാനാവില്ല: കമൽ ഹാസന്‍

'മത്സരവും അസൂയയും നിറഞ്ഞ ഈ ഇൻഡസ്ട്രിയിൽ ഇതുപോലൊരു സ്നേഹം കിട്ടാൻ വളരെ ബുദ്ധിമുട്ടാണ്'

തെന്നിന്ത്യയിൽ തന്നെ ഏറ്റവും ഹൈപ്പുള്ള സിനിമകളിൽ ഒന്നാണ് മണിരത്നവും കമൽ ഹാസനും ഒന്നിക്കുന്ന തഗ് ലൈഫ്. സിനിമയുടെ ഓരോ അപ്ഡേറ്റുകളും പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. സിനിമയിൽ കമലിനൊപ്പം ചിമ്പുവും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ ചിമ്പുവിനെക്കുറിച്ചും അച്ഛന്‍ രാജേന്ദറിനെ കുറിച്ചും കമൽ ഹാസൻ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ചിമ്പുവിന്റെ അച്ഛന് തന്നോട് ഏറെ സ്നേഹമാണെന്നും എന്നാൽ അച്ഛനെക്കാളും ഇരട്ടിയാണ് ചിമ്പുവിന് തന്നോടുള്ള സ്നേഹമെന്നും അദ്ദേഹത്തെ കൂട്ടിച്ചേർത്തു. തഗ് ലൈഫ് സിനിമയുടെ ഓൾ ഇന്ത്യാ പ്രെസ്സ് മീറ്റ് ചടങ്ങിലാണ് കമൽ ഹാസന്റെ പ്രതികരണം.

'ചിമ്പുവിന് എന്നോട് ഉള്ള സ്നേഹം അദ്ദേഹത്തിന്റെ അച്ഛനിൽ നിന്ന് പകർന്ന് ലഭിച്ചതാണെന്ന് തോന്നുന്നുണ്ട്. അദ്ദേഹത്തിന്റെ അച്ഛന് എന്നോട് ആരാധനയെക്കാളും സ്നേഹം ആണ്. എനിക്ക് വയ്യ എന്നറിഞ്ഞാൽ ചിലപ്പോൾ അദ്ദേഹത്തിന് കരച്ചിൽ അടക്കാൻ കഴിയില്ല. ആ ജനറേഷൻ അങ്ങനെ ആണ്. അച്ഛൻ എനിക്ക് വേണ്ടി എട്ട് അടി സ്നേഹം ചൊരിയുമെങ്കിൽ ചിമ്പു പതിനാറ് അടി ചൊരിയും. ഒന്ന് മാത്രം പറയാം ഈ ഡയലോഗ് സിനിമയിലും ഉണ്ട്. ചിമ്പുവിനെ നോക്കി ഞാൻ പറയുന്ന പോലെ. മത്സരവും അസൂയയും നിറഞ്ഞ ഈ ഇൻഡസ്ട്രിയിൽ ഇതുപോലൊരു സ്നേഹം കിട്ടാൻ വളരെ ബുദ്ധിമുട്ടാണ്,' കമൽ ഹാസൻ പറഞ്ഞു.

#Kamalhaasan about his bond with #SilambarasanTR ..❣️"It's very Difficult to get a Friendship like this in the industry filled with Competition and jealousy..🤝"pic.twitter.com/0Shc0qhW5R

ജൂൺ 5 നാണ് തഗ് ലൈഫ് തിയേറ്ററുകളിലെത്തുന്നത്. നീണ്ട 37 വര്‍ഷങ്ങള്‍ക്ക് ശേഷം കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്ന സിനിമയാണ് തഗ് ലൈഫ്. ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യാ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ.മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ.മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

മണിരത്നത്തിനൊപ്പം പതിവ് സഹപ്രവർത്തകരായ സംഗീതസംവിധായകൻ എ.ആർ റഹ്മാനും എഡിറ്റർ ശ്രീകർ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്. നേരത്തെ മണിരത്നത്തിന്റെ കന്നത്തിൽ മുത്തമിട്ടാൽ, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ഛായാഗ്രാഹകൻ രവി കെ ചന്ദ്രനാണ് പുതിയ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. വിക്രമിന് വേണ്ടി കമലുമായി സഹകരിച്ച അൻപറിവ് മാസ്റ്റേഴ്സിനെയാണ് ആക്ഷൻ കൊറിയോഗ്രാഫി ചെയ്യുന്നത്. തഗ് ലൈഫിന്റെ മേക്കപ്പ് രഞ്ജിത്ത് അമ്പാടിയും പ്രൊഡക്ഷൻ ഡിസൈനറായി ശർമ്മിഷ്ഠ റോയ്യും കോസ്റ്റ്യൂം ഡിസൈനറായി ഏകാ ലഖാനിയുമാണ് ചിത്രത്തിൽ പ്രവർത്തിക്കുന്നത്.

Content Highlights: Kamal Haasan's words about Simbu are going viral on social media.

To advertise here,contact us