കട്ട കലിപ്പില്‍ ജോജു, ഫണ്‍ മൂഡില്‍ ജയറാം, മ്യൂസിക് വേറെ ലെവല്‍; സസ്‌പെന്‍സുകള്‍ നിറച്ച് റെട്രോ ട്രെയ്‌ലര്‍

കിടിലൻ ആക്ഷൻ രംഗങ്ങളും കോമഡിയും തകർപ്പൻ മ്യൂസിക്കുമായി ആരാധകരെ സംതൃപ്തിപ്പെടുത്തുന്നതാണ് ട്രെയ്‌ലര്‍.

സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ് റെട്രോ. ആക്ഷനും റൊമാൻസും കൂടിക്കലർന്ന ചിത്രം സൂര്യയുടെ ഒരു വമ്പൻ തിരിച്ചുവരവാകും എന്നാണ് ആരാധകരുടെ പ്രതീക്ഷ. പ്രേക്ഷകർ കാത്തിരുന്ന സിനിമയുടെ ട്രെയ്ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. കിടിലൻ ആക്ഷൻ രംഗങ്ങളും കോമഡിയും തകർപ്പൻ മ്യൂസിക്കുമായി ആരാധകരെ സംതൃപ്തിപ്പെടുത്തുന്നതാണ് ട്രെയ്ലർ.

ട്രെയിലറിലെ മലയാളി സാനിധ്യം കേരളത്തിലെ ആരാധകരും സിനിമയെ ആഘോഷിക്കുന്നതിന് കാരണമായിട്ടുണ്ട്. ജോജു ജോർജുവിന്റെയും ജയറാമിന്റെയും പ്രകടനങ്ങൾക്ക് വലിയ വരവേൽപ്പാണ് ലഭിക്കുന്നത്. ജയറാം ഫൺ മൂഡിലാണെങ്കിൽ ജോജു കട്ട കലിപ്പിലാണ്. സ്വാസികയും സുജിത് ശങ്കറും സിനിമയുടെ ഭാഗമാണ്. മലയാളികളുടെ പ്രിയപ്പെട്ട അൽഫോൻസ് പുത്രൻ ആണ് റെട്രോയുടെ ട്രെയ്ലർ എഡിറ്റ് ചെയ്തിരിക്കുന്നത്. മേയ് ഒന്നിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റെട്രോ റിലീസ് ചെയ്യും.

സിനിമയുടെ കേരളാ വിതരണാവകാശം നിര്‍മാതാവ് പി. സുബ്രഹ്‌മണ്യത്തിന്റെ ചെറുമകന്‍ സെന്തില്‍ സുബ്രഹ്‌മണ്യൻ നേതൃത്വം നൽകുന്ന വൈക മെറിലാന്‍ഡ് ആണ്. റെക്കോർ തുകയ്ക്കാണ് സിനിമയുടെ വിതരണാവകാശം ഇവർ കരസ്ഥമാക്കിയത്. പൂജാ ഹെഗ്ഡെയാണ് സിനിമയിൽ നായിക. നാസർ, പ്രകാശ് രാജ്, കരുണാകരൻ, വിദ്യാ ശങ്കർ, തമിഴ് തുടങ്ങി നിരവധി താരങ്ങളാണ് സിനിമയുടെ ഭാഗമാകുന്നത്. സിനിമയ്ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് സന്തോഷ് നാരായണൻ ആണ്.

ഛായാഗ്രഹണം : ശ്രേയാസ് കൃഷ്ണ, എഡിറ്റിംഗ് : ഷഫീഖ് മുഹമ്മദ് അലി, കലാസംവിധാനം: ജാക്കി, വസ്ത്രാലങ്കാരം: പ്രവീൺ രാജ , സ്റ്റണ്ട്: കേച്ച കംഫക്ദീ,മേക്കപ്പ്: വിനോദ് സുകുമാരൻ, സൗണ്ട് ഡിസൈൻ: സുരൻ.ജി, അളഗിയക്കൂത്തൻ, കൊറിയോഗ്രാഫി: ഷെരീഫ്.എം ,പബ്ലിസിറ്റി ഡിസൈൻ: ട്യൂണി ജോൺ, പി ആർ ഓ : പ്രതീഷ് ശേഖർ.

Content Highlights:  Suriya movie retro trailer out now

To advertise here,contact us