എജ്ജാതി വൈബ്, തിയേറ്ററിൽ ആട്ടവും പാട്ടും; ഗില്ലിയ്ക്ക് ശേഷം ഹിറ്റടിച്ച് സച്ചിൻ

തിയേറ്ററുകളെ ഹരം കൊള്ളിക്കാൻ വിജയ് സിനിമകൾ തന്നെ വരണമന്നും ഈ വൈബ് വേറെ ഒരു നടന്റെയും ചിത്രങ്ങൾക്ക് തരാൻ കഴിയില്ലെന്നും ആരാധകര്‍ പറയുന്നു

വിജയ്‌യെ നായകനാക്കി ജോൺ മഹേന്ദ്രൻ സംവിധാനം ചെയ്ത റൊമാന്റിക് കോമഡി ചിത്രമാണ് സച്ചിൻ. വിജയ്‌യുടെ എക്കാലത്തെയും മികച്ച റൊമാന്റിക് ചിത്രമായി കണക്കാക്കപ്പെടുന്ന സിനിമയ്ക്ക് വലിയ ആരാധകരാണുള്ളത്. ഇപ്പോഴിതാ പുറത്തിറങ്ങി 20 വർഷത്തിന് ശേഷം സച്ചിൻ വീണ്ടും റിലീസ് ചെയ്തിരിക്കുകയാണ്. മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. തിയേറ്ററിനുള്ളിലെ ആരാധകരുടെ ആട്ടവും പാട്ടും സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഗില്ലിയ്ക്ക് ശേഷം റീ റിലീസിൽ സച്ചിനും ഹിറ്റടിച്ചുവെന്നാണ് ആരാധകർ പറയുന്നത്. തിയേറ്ററുകളെ ഹരം കൊള്ളിക്കാൻ വിജയ് സിനിമകൾ തന്നെ വരണമന്നും ഈ വൈബ് വേറെ ഒരു നടന്റെയും ചിത്രങ്ങൾക്ക് തരാൻ കഴിയില്ലെന്നും അഭിപ്രായമുണ്ട്. മികച്ച അഡ്വാൻസ് ബുക്കിംഗ് ആണ് സിനിമയ്ക്ക് ലഭിച്ചത്. ചിത്രം ബുക്ക് മൈ ഷോ വഴി 75000ന് മുകളിൽ ടിക്കറ്റുകൾ വിറ്റെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പുത്തൻ റിലീസുകള്‍ക്കൊപ്പം നില്‍ക്കുന്ന തിയേറ്ററുകളും സ്‌ക്രീനുകളുമാണ് സച്ചിന് ലഭിച്ചിരിക്കുന്നത്. പല തിയേറ്ററുകളിലും സിനിമയ്ക്ക് എക്സ്ട്രാ ഷോകൾ സംഘടിപ്പിക്കുന്നുമുണ്ട്.

Bro @actorvijay ruling with 20 yrs old movie..... #SachienRerelease pic.twitter.com/c3VwN7kvmJ

idhellam vituttu poriya na?😭😭pic.twitter.com/OhRv0AzeTm

അഡ്വാൻസ് ബുക്കിങ്ങിൽ നിന്ന് മാത്രം ചിത്രം 12 ലക്ഷത്തോളം നേടിയെന്നാണ് കണക്കുകൾ. ആദ്യ ദിനം 50 ലക്ഷത്തിന് മേൽ നേട്ടം സച്ചിന് നേടാനാകുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. മുൻപ് വിജയ് ചിത്രമായ ഗില്ലി റീ റിലീസ് ചെയ്തപ്പോഴും സമാനമായ വരവേൽപ്പായിരുന്നു ലഭിച്ചത്. ചിത്രം നാല് കോടിയായിരുന്നു ആദ്യ ദിനം നേടിയത്.

Thalaiva 🔥🔥🔥🔥🔥🔥🔥🔥#SacheinRerelease pic.twitter.com/6kJplBSUxh

❤️❤️#Sachein #SacheinRerelease #ThalapathyVijay @actorvijay#Genelia pic.twitter.com/yy5KZfNPSd

ജെനീലിയ, ബിപാഷ ബസു, സന്താനം, വടിവേലു, രഘുവരൻ തുടങ്ങിയവരാണ് സച്ചിനിൽ പ്രധാന വേഷത്തിൽ എത്തുന്നത്. വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപുലി എസ് താണു ആയിരുന്നു ചിത്രം നിർമിച്ചത്. ദേവി ശ്രീ പ്രസാദ് ഈണം നൽകിയ സിനിമയിലെ ഗാനങ്ങൾ എല്ലാം ഇന്നും വലിയ ഹിറ്റാണ്. ആദ്യ റിലീസിനിടെ രജനികാന്തിൻ്റെ ചന്ദ്രമുഖിയോടും കമൽഹാസൻ്റെ മുംബൈ എക്‌സ്പ്രസിനോടും ഏറ്റുമുട്ടിയെങ്കിലും ചിത്രം ബോക്‌സ് ഓഫീസിൽ വൻ വിജയമായിരുന്നു.

Content Highlights: Vijay's film Sachin gets good response in re-release

To advertise here,contact us