അന്നേ പറഞ്ഞില്ലേ ഇത് മോഹൻലാലിന്റെ മോളിവുഡ് ആണെന്ന്; ആഗോള ബിസിനസിൽ 325 കോടി നേട്ടവുമായി 'എമ്പുരാൻ'

ഇതിൽ തിയേറ്ററിൽ നിന്നുള്ള കളക്ഷനും സിനിമയുടെ മറ്റു ബിസിനസ് റൈറ്റ്സുകളും ഉൾപ്പെടും

മലയാള സിനിമയുടെ സകല റെക്കോർഡുകളും തിരുത്തിക്കുറിച്ച ചിത്രമാണ് മോഹൻലാൽ-പൃഥ്വിരാജ് ടീമിന്റെ എമ്പുരാൻ. മാർച്ച് 27 ന് റിലീസ് ചെയ്ത സിനിമ മലയാളത്തിലെ ഏറ്റവും ഉയർന്ന കളക്ഷൻ ആണ് സ്വന്തം പേരിലാക്കിയത്. മികച്ച പ്രതികരണം നേടിയ സിനിമ വിഷു റിലീസുകൾക്കിടയിലും തിയേറ്ററിൽ ആളെ നിറയ്ക്കുന്നുണ്ട്. ഇപ്പോഴിതാ സിനിമയുടെ കളക്ഷനെപ്പറ്റിയുള്ള അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് നിർമാതാക്കൾ.

30 ദിവസങ്ങൾ കൊണ്ട് 325 കോടിയാണ് എമ്പുരാന്റെ ആഗോള ബിസിനസ് നേട്ടം. ഇതിൽ തിയേറ്ററിൽ നിന്നുള്ള കളക്ഷനും സിനിമയുടെ മറ്റു ബിസിനസ് റൈറ്റ്സുകളും ഉൾപ്പെടും. മലയാള സിനിമയുടെ ആദ്യ 300 കോടി നേട്ടം കൂടിയാകുകയാണ് ഇതോടെ എമ്പുരാൻ. അതേസമയം, 266.45 കോടിയാണ് എമ്പുരാന്റെ ആഗോള കളക്ഷൻ എന്നാണ് സാക്നിക്കിൻ്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. 105.43 കോടി ഇന്ത്യയിൽ നിന്ന് നെറ്റ് കളക്ഷൻ സ്വന്തമാക്കിയ സിനിമയുടെ ഗ്രോസ് കളക്ഷൻ 124.40 കോടിയാണ്. ചിത്രം ഓവർസീസിൽ നിന്ന് 142.05 കോടി വാരികൂട്ടിയെന്നാണ് സാക്നിൽക്ക് റിപ്പോർട്ട് ചെയ്യുന്നത്. ജിയോഹോട്ട്സ്റ്റാർ വഴി ഏപ്രിൽ 24 ന് എമ്പുരാൻ സ്ട്രീമിങ് ആരംഭിക്കും. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലാണ് ചിത്രം സ്ട്രീം ചെയ്യാൻ ഒരുങ്ങുന്നത്. സിനിമയുടെ അണിയറപ്രവർത്തകർ തന്നെയാണ് ഈ അപ്ഡേറ്റ് പുറത്തുവിട്ടത്.

A cinematic moment etched in history.We dreamed it with you, we built it with you.Malayalam cinema shines brighter today — together.#L2E #EmpuraanMalayalam | Tamil | Hindi | Telugu | Kannada @mohanlal @PrithviOfficial #MuraliGopy @antonypbvr @aashirvadcine… pic.twitter.com/CSN18Jm4nw

മാർച്ച് 27 നായിരുന്നു സിനിമ ആഗോളതലത്തിൽ റിലീസ് ചെയ്തത്. ആദ്യദിനം മുതൽ സിനിമ മികച്ച കളക്ഷനോടെയാണ് മുന്നേറുന്നത്. ആദ്യ ദിനത്തിൽ 67 കോടിയിലധികം നേടിയ സിനിമ 48 മണിക്കൂർ പിന്നിടും മുന്നേ ആഗോളതലത്തിൽ 100 കോടി ക്ലബിലുമെത്തിയിരുന്നു. എമ്പുരാൻ അഞ്ച് ദിവസം കൊണ്ടാണ് ആഗോള തലത്തിൽ 200 കോടി ക്ലബ്ബിൽ ഇടം പിടിച്ചത്. അതേസമയം ഒരു മൂന്നാം ഭാഗത്തിന്റെ സാധ്യതകൾ ബാക്കിവെച്ചാണ് സിനിമ അവസാനിക്കുന്നത്. ഈ വിവാദങ്ങൾക്കിടെ ഒരു മൂന്നാം ഭാഗമുണ്ടാകുമോ എന്ന സംശയം ഉയർന്നിരുന്നുവെങ്കിലും ചിത്രം ഉണ്ടാകുമെന്ന നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ ഉറപ്പ് വന്നതോടെ ഈ ചർച്ചകൾ അവസാനിക്കുകയും ചെയ്തു. സിനിമയുടെ പേര് 'അസ്രയേല്‍' എന്നായിരിക്കും എന്ന സൂചനകൾ സംഗീത സംവിധായകൻ ദീപക് ദേവും നൽകിയിട്ടുണ്ട്.

Content Highlights: Empuraan crosses 300 crores worldwide

To advertise here,contact us