നടന്നാലും ഇല്ലെങ്കിലും, വിവാഹത്തിൽ വിശ്വസിക്കുന്നില്ലെന്ന് തൃഷ കൃഷ്ണ

നടൻ വിജയുമായി തൃഷ പ്രണയത്തിനാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ ഇതിനോട് ഇരുതാരങ്ങളും ഇതുവരെ പ്രതികരിച്ചിട്ടില്ല

കേരളത്തിൽ ഉൾപ്പടെ ആരാധകർ ഏറെയുള്ള നടിയാണ് തൃഷ കൃഷ്ണ. പ്രണയവും വിവാഹവും സംബന്ധിച്ച നിരവധി ഗോസിപ്പിക്കുകൾ തൃഷയെ ചുറ്റിപറ്റി നടക്കുന്നുണ്ടെങ്കിലും ഇതിനൊന്നും നടി പ്രതികരിച്ചിട്ടില്ല. ഇപ്പോഴിതാ 'തഗ് ലൈഫ്' സിനിമയുടെ പ്രസ് മീറ്റിൽ വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് തൃഷ നൽകിയ മറുപടി ശ്രദ്ധനേടുകയാണ്.

'വിവാഹത്തിൽ ഞാൻ വിശ്വസിക്കുന്നില്ല. അത് സംഭവിച്ചാലും കുഴപ്പമില്ല. സംഭവിച്ചില്ലെങ്കിലും കുഴപ്പമില്ല', എന്നായിരുന്നു തൃഷയുടെ വാക്കുകൾ. നേരത്തെ പല സന്ദർഭങ്ങളിലും വിവാഹം എന്ന സങ്കല്പത്തിനോട് തനിക്ക് താല്പര്യം ഇല്ലെന്ന് നടി തുറന്നുപറഞ്ഞിരുന്നു. കാലങ്ങളായി നടൻ വിജയുമായി തൃഷ പ്രണയത്തിനാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ ഇതിനോട് ഇരുതാരങ്ങളും ഇതുവരെ പ്രതികരിച്ചിട്ടില്ല. 2015ൽ തൃഷയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. എന്നാൽ വിവാഹം എത്തും മുൻപേ അത് മുടങ്ങുകയായിരുന്നു.

കമൽ ഹാസൻ നായകനായി മണി രത്‌നം സംവിധാനം ചെയ്യുന്ന തഗ് ലൈഫ് സിനിമ ആണ് തൃഷയുടേതായി തിയേറ്ററിൽ എത്താനിരിക്കുന്നത്. ചിത്രം ജൂൺ 5 ന് തിയേറ്ററുകളിലേക്കെത്തും. നീണ്ട 37 വര്‍ഷങ്ങള്‍ക്ക് ശേഷം കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്ന സിനിമയാണ് തഗ് ലൈഫ്. സിനിമയുടെ അപ്ഡേറ്റുകൾക്കെല്ലാം മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

Content Highlights: Trisha Krishnan says she doesn't believe in marriage

To advertise here,contact us