ഈ വൈബ് തിയേറ്ററിലും കിട്ടിയാല്‍ പൊളിക്കും; ഹൃദയപൂർവ്വം സെറ്റിൽ ഫൺ മൂഡിൽ മോഹൻലാൽ

ഹൃദയപൂർവ്വം സിനിമയുടെ ചിത്രീകരണം ആരംഭിച്ച് 42 ദിവസം പിന്നിട്ടിരിക്കുകയാണ്

മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ടിന്റെ ഹൃദയപൂർവ്വം സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങൾ പുറത്തുവന്നാൽ അത് നിമിഷനേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വെെറലാകാറുണ്ട്. പതിവ് പോലെ ഇത്തവണയും സെറ്റില്‍ നിന്നുള്ള പുതിയ ചിത്രം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. സത്യൻ അന്തിക്കാടിന്റെ പുറകിൽ രസകരമായ മുഖഭാവത്തോടെയുള്ള മോഹൻലാലിനെയാണ് പുതിയ ഫോട്ടോയില്‍ കാണാനാകുന്നത്. സിനിമയുടെ ചിത്രീകരണം ആരംഭിച്ച് 42 ദിവസം പിന്നിട്ടിരിക്കുകയാണ്. പ്രചരിക്കുന്ന ഫോട്ടോയിലെ വൈബ് തിയേറ്ററിലും കാണാനാകട്ടെ എന്നും, പ്രതീക്ഷയുള്ള സിനിമയാണ് ഹൃദയപൂര്‍വ്വം എന്നെല്ലാമാണ് ആരാധകരുടെ കമന്റുകൾ.

സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂർവ്വം. ആശിര്‍വാദ് സിനിമാസും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. 2015-ല്‍ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രത്തിലായിരുന്നു മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് ഒടുവില്‍ ഒന്നിച്ചത്.

.@Mohanlal In #Hridayapoorvam ❤️Lalettan - Sathyan Anthikkad Combo 's Onam Release 🫶 pic.twitter.com/7JVY0XWyBA

സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയും ഹൃദയപൂര്‍വ്വത്തിനുണ്ട്. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് അഖിൽ സത്യനാണ്. അനൂപ് സത്യൻ സിനിമയിൽ അസോസിയേറ്റ് ആയി പ്രവർത്തിക്കുന്നു. അനു മൂത്തേടത്ത് ക്യാമറയും ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. എമ്പുരാന് ശേഷം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ഹൃദയപൂർവ്വം.

Content Highlights: Mohanlal's still from the sets of Hridhayapoorvam goes viral

To advertise here,contact us