ആ യുവനടന്റെ വാക്കുകള്‍ വിഷമിപ്പിച്ചു; നേരെ മമ്മൂക്കയുടെ അടുത്ത് ചെന്നു: ടിനി ടോം

'മലയാള സിനിമയിൽ ഏറ്റവും തിരക്ക് കുറഞ്ഞ നടൻ ആരെന്ന് ചോദിച്ചാൽ മമ്മൂക്ക എന്ന് വേണമെങ്കിൽ പറയാം'

മലയാള സിനിമയിലെ ഒരു യുവനടനിൽ നിന്നുണ്ടായ ദുരനുഭവം പങ്കുവയ്ക്കുകയാണ് ടിനി ടോം. തന്റെ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാമോ എന്ന് ചോദിച്ചപ്പോൾ അക്കൗണ്ടിന്റെ റീച്ച് കുറയുമെന്ന് യുവനടൻ പറഞ്ഞെന്നും അത് വിഷമം ഉണ്ടാക്കിയെന്നും ടിനി ടോം പറഞ്ഞു. എന്നാൽ ഇക്കാര്യം മമ്മൂട്ടിയോട് പറഞ്ഞപ്പോൾ അദ്ദേഹം ഉടനെ തന്നെ ചെയ്‌തെന്നും ടിനി ടോം കൂട്ടിച്ചേർത്തു. 'പൊലീസ് ഡേ' എന്ന സിനിമയുടെ ഭാഗമായി സില്ലി മോങ്ക്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'ഞാൻ ഒരു പ്രധാന കഥാപത്രം ചെയ്യുന്ന സിനിമയുടെ പോസ്റ്റർ ഇടാമോ എന്ന് ഒരു യുവനടനോട് ചോദിച്ചിരുന്നു. എന്റെ റീച്ച് കുറയും ചേട്ടാ എന്നാണ് എനിക്ക് മറുപടി കിട്ടിയത്. അത് എനിക്ക് വല്ലാതെ ഫീൽ ചെയ്തു. പക്ഷെ ഞാൻ ആരോടും പറഞ്ഞില്ല. ഞാൻ പിന്നെ ഉടനെ വിളിച്ചത് മമ്മൂക്കയെ ആണ്. അദ്ദേഹം ഷെയർ ചെയ്യ്താൽ അതിനപ്പുറം ഇല്ലാലോ. പുള്ളിയുടെ പോസ്റ്റിന് മുകളിലാണ് എന്റെ സിനിമയുടെ പോസ്റ്റർ ഷെയർ ചെയ്തത്. സിനിമയിൽ ഇപ്പോഴും അങ്ങനെയാണ് ആദ്യം വിഷമം ഉണ്ടായാൽ ആയിരം ഇരട്ടി സന്തോഷം കിട്ടും. ഇത് എന്റെ ജീവിതത്തിൽ ഒരു ദിവസം ഒരു മണിക്കൂറിൽ ഉണ്ടായ കാര്യം ആണ്. എന്റെ കൂടെ പ്രവർത്തിക്കുന്ന ഒരു വ്യക്തിക്ക് ഞാൻ കാരണം റീച്ച് കുറയും എന്ന് കേട്ടപ്പോൾ എനിക്ക് വലിയ വിഷമം തോന്നിയിരുന്നു,' ടിനി ടോം പറഞ്ഞു.

എന്റെ സിനിമയുടെ ഒരു പോസ്റ്റർ ഇടാമോ എന്ന് ഒരു യുവ നടനോട് ചോദിച്ചപ്പോൾ " എന്റെ റീച് കുറയും ചേട്ടാ " എന്നാണ് പറഞ്ഞത് പക്ഷെ ഞാൻ മമ്മൂക്കയോട് ഷെയർ ചെയ്യാമോ എന്ന് ചോദിച്ച ഉടനെ ആ പോസ്റ്റർ ചെയ്ത് തന്നു... — Tiny TomWatch Full Video : https://t.co/5EpzeYb0VT#Mammootty pic.twitter.com/xEVtr3fqjQ

ഇതിന് മറുപടിയായി മലയാള സിനിമയിൽ ഏറ്റവും തിരക്ക് കുറഞ്ഞ നടൻ ആരെന്ന് ചോദിച്ചാൽ മമ്മൂക്ക എന്ന് വേണമെങ്കിൽ പറയാമെന്നും കാരണം നമ്മൾ എപ്പോൾ മെസ്സേജ് അയച്ചാലും അദ്ദേഹം സ്പോട്ടിൽ മറുപടി തരും. അങ്ങനെ തന്നെയാണ് മോഹൻലാലെന്നും അൻസിബ പറഞ്ഞു. ഇവരാണ് നമ്മുടെ സപ്പോര്‍ട്ടിങ് സിസ്റ്റം എന്നും അൻസിബ കൂട്ടിച്ചേർത്തു.

Content Highlights: Tiny Tom shares his bad experience with a young actor

To advertise here,contact us