മോഹൻലാൽ - ശോഭന കോമ്പോയിൽ തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടരും. സിനിമയുടെ എല്ലാ അപ്ഡേറ്റുകൾക്കും മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്. ഇപ്പോഴിതാ ആന്റണി പെരുമ്പാവൂരിന്റെ വാക്കുകളിൽ നിന്നാണ് തനിക്ക് തുടരും സിനിമ ചെയ്യാനുള്ള കോൺഫിഡൻസ് ലഭിച്ചതെന്ന് പറയുകയാണ് തരുൺ. മോഹൻലാൽ എന്ന നടന് വേണ്ടി സിനിമ ചെയ്യുമ്പോൾ പലരും ഒരു ഭ്രമത്തിൽ സ്വന്തമായി ലോകം ഉണ്ടാക്കി അത് സിനിമയാക്കുമെന്നും എന്നാൽ തരുൺ മോഹൻലാലിന് വേണ്ടി മാറേണ്ട അദ്ദേഹം നിങ്ങൾക്ക് വേണ്ടി മാറുമെന്ന് ആന്റണി പെരുമ്പാവൂർ പറഞ്ഞെന്ന് പറയുകയാണ് തരുൺ. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'മീറ്റിംഗിന് ശേഷം ലാലേട്ടന് സ്ക്രിപ്റ്റ് എഴുതിക്കൊടുത്ത് ഞങ്ങൾ ഇരിയ്ക്കുമ്പോൾ ആന്റണി ചേട്ടനും രഞ്ജിത് ചേട്ടനും എല്ലാവരും ഉണ്ട്. എനിക്ക് കുറച്ച് ടെൻഷൻ ഉണ്ടെന്ന് ഇവർക്കറിയാം. ടെൻഷൻ ഉണ്ടോയെന്നു ചോദിക്കുമ്പോൾ ഓക്കേ ആണെന്നാണ് ഞാൻ പറയുന്നത്. നമ്മുടെ ടീം ആണ് കൂടെയുള്ളത് ഒരു ടെൻഷനും വേണ്ടായെന്ന് പറയുന്നുണ്ട് അവർ. എന്നോട് അന്ന് ആന്റണി ചേട്ടൻ പറഞ്ഞത് മോഹൻലാൽ എന്ന നടന് വേണ്ടി സിനിമ ചെയ്യാൻ സംവിധായകൻ എത്തുമ്പോൾ അവർ ലാലേട്ടന് വേണ്ടി ഒരു ലോകം തന്നെ ഉണ്ടാക്കി വെക്കും. അവിടെയാണ് അപകടം. ലാലേട്ടനെ കാണുമ്പോഴുള്ള ഭ്രമം കൊണ്ട് ഇവർ മാറാൻ ശ്രമിക്കും. എന്നിട്ട് അവർ ആ ലോകത്ത് സിനിമ ചെയ്യും. അത് വേണ്ട എന്ന് ആന്റണി ചേട്ടൻ തുടക്കത്തിലേ പറഞ്ഞിരുന്നു.
Antony annan 👏#Thudarum pic.twitter.com/4LOBxYL33r
തരുണിനെ ഞങ്ങൾ തിരഞ്ഞെടുത്ത് ഈ സിനിമ ചെയ്യണം എന്ന് പറയാൻ കാരണം നിങ്ങൾ സിനിമ എടുക്കുന്ന രീതിയെക്കുറിച്ച് കേട്ടതുക്കൊണ്ടാണ്. അതുകൊണ്ട് തന്നെ തരുണിന്റെ ലോകത്തേക്ക് മോഹൻലാൽ എന്ന നടനെ കൊണ്ടുവന്നാൽ മതി. അത് ചെയ്താൽ ഈ പരിപാടി നമ്മൾ വിചാരിച്ച പോലെ വരും. അല്ലാതെ മോഹൻലാലിന് വേണ്ടി തരുൺ മാറേണ്ട, തരുണിന് വേണ്ടി മോഹൻലാൽ മാറും, അതാണ് മോഹൻലാൽ എന്ന് ആന്റണി ചേട്ടൻ പറഞ്ഞു. ആ പോയിന്റിൽ ആണ് എനിക്ക് കോൺഫിഡൻസ് വന്നത്,' തരുൺ മൂർത്തി പറഞ്ഞു.
Content Highlights: Tharun moorthy says Antony's words are confidence