നിങ്ങൾ സിനിമ കണ്ട് അഭിപ്രായം പറയണം; അതിലും വലിയൊരു പ്രമോഷൻ കിട്ടാനില്ല: തരുൺ മൂർത്തി

തുടരും സിനിമ കണ്ട് അഭിപ്രായം പറയണമെന്നും മറ്റുള്ളവരുമായി പങ്കുവയ്ക്കണമെന്നും തരുൺ മൂർത്തി

മോഹൻലാൽ-ശോഭന കോംബോ പ്രധാന കഥാപാത്രങ്ങളായെത്തുന്ന തരുൺ മൂർത്തി ചിത്രമാണ് തുടരും. സിനിമാപ്രേമികൾ വലിയ പ്രതീക്ഷ നൽകിയിരിക്കുന്ന സിനിമ നാളെ ലോകമെമ്പാടുമുള്ള തിയേറ്ററുകളിലേക്ക് എത്തും. സിനിമ കണ്ട് അഭിപ്രായം അറിയിക്കുകയും അത് മറ്റുള്ളവരിലേക്ക് എത്തിക്കുകയും ചെയ്യുന്നതാണ് സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ പ്രമോഷന്‍ എന്നുപറയുകയാണ് തരുണ്‍മൂര്‍ത്തി.ആശിർവാദ് സിനിമാസാണ് തരുൺ മൂർത്തിയുടെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.

അതേസമയം, കഴിഞ്ഞ ദിവസം ആരംഭിച്ച അഡ്വാൻസ് ബുക്കിങ്ങില്‍ ആദ്യ രണ്ട് ദിവസത്തെ ടിക്കറ്റുകൾ മണിക്കൂറുകൾക്കുള്ളിൽ തന്നെ വിറ്റുപോയിരുന്നു. സിനിമ ഇതിനകം ഒരു കോടിയുടെ പ്രീ സെയ്ൽസ് നേടിയതായാണ് ട്രാക്കർമാർ റിപ്പോർട്ട് ചെയ്യുന്നത്.

Watch Thudarum on 25th April, releasing worldwide!#Thudarum#ThudarumOnApril25@Rejaputhra_VM @talk2tharun #Shobana #MRenjith #KRSunil #ShajiKumar @JxBe @aashirvadcine @cybersystemsaus @PharsFilm @PrimeMediaUS pic.twitter.com/VOzhdGtH9z

ഏപ്രിൽ 25 ന് രാവിലെ 10 മണിക്കാണ് സിനിമയുടെ ഫസ്റ്റ് ഷോ ആരംഭിക്കുന്നത്. മോഹൻലാൽ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചതും. ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങുന്ന തുടരും എന്ന സിനിമയിൽ ഒരു സാധാരണ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. നർമ മുഹൂർത്തങ്ങള്‍ക്കും ഫാമിലി ഇമോഷൻസിനും ഒപ്പം അല്പം നിഗൂഢതയും ബാക്കിവെച്ചാണ് സിനിമയുടെ ഇതുവരെയുള്ള അപ്ഡേറ്റുകൾ പുറത്തുവിട്ടിരിക്കുന്നത്.

മോഹന്‍ലാലും ശോഭനയും 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് തുടരും. 2004 ല്‍ ജോഷി സംവിധാനം ചെയ്ത 'മാമ്പഴക്കാല'ത്തിലാണ് ഇരുവരും അവസാനമായി ജോഡികളായത്. 2009 ല്‍ റിലീസ് ചെയ്ത സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചിരുന്നു.

Content Highlights: tharun moorthy says that people should watch the film and share their opinions with others

To advertise here,contact us