തരുണ് മൂര്ത്തിയുടെ സംവിധാനത്തില് മോഹന്ലാല് നായകനായി എത്തിയ തുടരും സിനിമ ആദ്യദിന ഷോകള് പൂര്ത്തിയാകുമ്പോള് മികച്ച പ്രതികരണങ്ങള് നേടുന്നു. സിനിമയുടെ മേക്കിങ്ങും മോഹന്ലാലിന്റെ പെര്ഫോമന്സുമെല്ലാം വലിയ കയ്യടിയാണ് ഏറ്റുവാങ്ങുന്നത്. കെ ആര് സുനിലിന്റെ കഥയും തരുണ് മൂര്ത്തിയോടൊപ്പം ചേര്ന്നൊരുക്കിയ തിരക്കഥയും ജേക്ക്സ് ബിജോയിയുടെ മ്യൂസിക്കുമെല്ലാം അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുന്നുണ്ട്. ഇപ്പോഴിതാ തുടരും കാണാനായി തിയേറ്ററിലെത്തിയ മോഹൻലാലിന്റെ വീഡിയോ ആണ് വൈറലാകുന്നത്.
പൂനെയിലെ പിവിആർ മൾട്ടിപ്ലക്സിലാണ് മോഹൻലാൽ തുടരും കണ്ടത്. പൂനെയിൽ ഇപ്പോൾ ഷൂട്ട് നടന്നുകൊണ്ടിരിക്കുന്ന സത്യൻ അന്തിക്കാട് ചിത്രമായ ഹൃദയപൂർവ്വത്തിന്റെ ഷൂട്ടിനിടയിലാണ് മോഹൻലാൽ തന്റെ ഏറ്റവും പുതിയ ചിത്രമായ തുടരും കാണാനായി എത്തിയത്. ഹൃദയപൂർവ്വത്തിന്റെ അണിയറപ്രവർത്തകരും ചിത്രം കാണാൻ മോഹൻലാലിനൊപ്പം ഉണ്ടായിരുന്നു. നനടൻ ലാലു അലക്സ്, സംവിധായകൻ സത്യൻ അന്തിക്കാടിനെയും വീഡിയോയിൽ കാണാം. തിയേറ്ററിലെ ജീവനക്കാരോടൊപ്പം ചിത്രങ്ങളെടുക്കാനും താരം മറന്നില്ല.
Yes bro @AbGeorge_ at pvr pavillion#Mohanlal #Thudarum https://t.co/33fkgS13G6 pic.twitter.com/YSoaBpEkft
Lalettan watching #Thudarum in Pune 🔥#Mohanlal pic.twitter.com/PFy5Pb7YgV
പ്രദർശനത്തിനെത്തി ആദ്യ മണിക്കൂറുകളിൽ 30K-യിലധികം ടിക്കറ്റുകൾ ബുക്ക് മൈ ഷോയിലൂടെ തുടരും വിറ്റഴിച്ചത്. ചിത്രത്തിന് ഓരോ മണിക്കൂറിലും വലിയ കുതിപ്പാണ് ടിക്കറ്റ് വില്പനയിൽ ഉണ്ടാക്കാൻ സാധിക്കുന്നത്. പല തിയേറ്ററുകളിലും ചിത്രത്തിനായി അഡിഷണൽ ഷോകൾ സംഘടിപ്പിക്കുന്നുണ്ട്. ആദ്യ ദിനം തുടരുമിന് അഞ്ച് കോടിയ്ക്ക് മുകളിൽ കളക്ഷൻ നേടാൻ സാധിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ.
എമ്പുരാന്റെ റെക്കോർഡ് വിജയത്തിന് ശേഷം എത്തുന്ന സിനിമ കൂടിയാണ് തുടരും. ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങുന്ന തുടരും എന്ന സിനിമയിൽ ഒരു സാധാരണ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. ഷാജി കുമാർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്സ് ബിജോയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുൽ ദാസ്.
Content Highlights: Mohanlal watched Thudarum from pune