തരുണ് മൂര്ത്തിയുടെ സംവിധാനത്തില് മോഹന്ലാല് നായകനായി എത്തിയ തുടരും സിനിമ ആദ്യദിന ഷോകള് പൂര്ത്തിയാകുമ്പോള് മികച്ച പ്രതികരണങ്ങള് നേടുന്നു. സിനിമയുടെ മേക്കിങ്ങും മോഹന്ലാലിന്റെ പെര്ഫോമന്സുമെല്ലാം വലിയ കയ്യടിയാണ് ഏറ്റുവാങ്ങുന്നത്. കെ ആര് സുനിലിന്റെ കഥയും തരുണ് മൂര്ത്തിയോടൊപ്പം ചേര്ന്നൊരുക്കിയ തിരക്കഥയും ജേക്ക്സ് ബിജോയിയുടെ മ്യൂസിക്കുമെല്ലാം അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുന്നുണ്ട്. ഇപ്പോഴിതാ സിനിമയെ തേടി മറ്റൊരു റെക്കോർഡ് കൂടി എത്തിയിരിക്കുകയാണ്.
പ്രദർശനത്തിനെത്തി ആദ്യ മണിക്കൂറുകളിൽ 30K-യിലധികം ടിക്കറ്റുകൾ ബുക്ക് മൈ ഷോയിലൂടെ ചിത്രം വിറ്റഴിച്ചെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. ഇത് റീലിസിന് ശേഷം എമ്പുരാൻ വിറ്റഴിച്ച ടിക്കറ്റിനേക്കാൾ അധികമാണ്. ചിത്രത്തിന് ഓരോ മണിക്കൂറിലും വലിയ കുതിപ്പാണ് ടിക്കറ്റ് വില്പനയിൽ ഉണ്ടാക്കാൻ സാധിക്കുന്നത്. പല തിയേറ്ററുകളിലും ചിത്രത്തിനായി അഡിഷണൽ ഷോകൾ സംഘടിപ്പിക്കുന്നുണ്ട്. ആദ്യ ദിനം തുടരുമിന് മൂന്ന് കോടിയ്ക്ക് മുകളിൽ കളക്ഷൻ നേടാൻ സാധിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ.
For the first time ever in history, yes, the very first time, a Malayalam film is clocking 30K+ ticket sales per hour post release.Sure, Empuraan stunned with ₹12 crore plus in pre-sales for Day 1 and a all time record sales for weekend… but what a film like #Thudarum is… pic.twitter.com/rcK0URu4RH
എമ്പുരാന്റെ റെക്കോർഡ് വിജയത്തിന് ശേഷം എത്തുന്ന സിനിമ കൂടിയാണ് തുടരും. ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങുന്ന തുടരും എന്ന സിനിമയിൽ ഒരു സാധാരണ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. ഷാജി കുമാർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്സ് ബിജോയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുൽ ദാസ്.
Content Highlights: Thudarum overtakes Empuraan in Book my show ticket sales