സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ് റെട്രോ. ഓരോ അപ്ഡേറ്റിലും പ്രേക്ഷകർക്കിടയിലും സോഷ്യൽ മീഡിയയിലും ചിത്രം ഇപ്പോൾ തന്നെ തരംഗമായിരിക്കുകയാണ്. റെട്രോയുടെ കേരളാ പ്രൊമോഷന്റെ ഭാഗമായി സൂര്യയും പൂജാ ഹെഡ്ഗെയും കാർത്തിക് സുബ്ബരാജും നാളെ കേരളത്തിലെത്തും.
നാളെ വൈകിട്ട് 6 മണിക്ക് തിരുവനന്തപുരം ലുലു മാൾ ഗ്രൗണ്ടിൽ പ്രത്യേകം സജ്ജീകരിച്ച വേദിയിൽ സിനിമയുടെ പ്രീ ലോഞ്ച് ഇവെന്റിൽ താരങ്ങൾ പങ്കെടുക്കും. ഇവർക്കൊപ്പം സിനിമയിൽ അഭിനേതാക്കളും മലയാളി താരങ്ങളായ ജോജു ജോർജ്, ജയറാം തുടങ്ങിയവരും എത്തും. മെയ് ഒന്നിന് ലോകവ്യാപകമായി തിയേറ്ററുകളിൽ റെട്രോ റിലീസ് ചെയ്യും.
അൽഫോണ്സ് പുത്രൻ എഡിറ്റ് ചെയ്ത് നേരത്തെ പുറത്തിറങ്ങിയ റെട്രോ സിനിമയുടെ ട്രെയ്ലർ 21
മില്യൺ കാഴ്ചക്കാരുമായി ഇപ്പോഴും ട്രെൻഡിങിലാണ്. ജോജു ജോർജിനും ജയറാമിനും പുറമെ സുജിത് ശങ്കർ, സ്വാസിക എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. റെട്രോയുടെ കേരളാ വിതരണാവകാശം മലയാളത്തിന്റെ അനശ്വര നിര്മാതാവ് പി. സുബ്രഹ്മണ്യത്തിന്റെ ചെറുമകന് സെന്തില് സുബ്രഹ്മണ്യൻ നേതൃത്വം നൽകുന്ന വൈക മെറിലാന്ഡ് റെക്കോർഡ് വിതരണവകാശ തുകയ്ക്കാണ് കരസ്ഥമാക്കിയത്.
സംഗീതസംവിധാനം : സന്തോഷ് നാരായണൻ, ഛായാഗ്രഹണം : ശ്രേയാസ് കൃഷ്ണ, എഡിറ്റിംഗ് : ഷഫീഖ് മുഹമ്മദ് അലി, കലാസംവിധാനം: ജാക്കി, വസ്ത്രാലങ്കാരം: പ്രവീൺ രാജ , സ്റ്റണ്ട്: കേച്ച കംഫക്ദീ,മേക്കപ്പ്: വിനോദ് സുകുമാരൻ, സൗണ്ട് ഡിസൈൻ: സുരൻ.ജി, അളഗിയക്കൂത്തൻ, കൊറിയോഗ്രാഫി: ഷെരീഫ്.എം ,പബ്ലിസിറ്റി ഡിസൈൻ: ട്യൂണി ജോൺ, പി ആർ ഓ : പ്രതീഷ് ശേഖർ.
Content Highlights: Suriya to visit Kerala tomorrow as part of the promotion of Retro movie