ഹൈദരാബാദ്: തെന്നിന്ത്യൻ നായിക സാമന്ത രൂത്ത് പ്രഭുവിന് ക്ഷേത്രം പണിത് ആരാധകൻ. ആന്ധ്രാപ്രദേശിലെ ബപഡ്ലയിലാണ് ആരാധകനായ തെന്നാലി സന്ദീപ് ക്ഷേത്രം നിർമിച്ചത്. നടിയുടെ അർദ്ധകായ പ്രതിമയും ആരാധകൻ പ്രതിഷ്ഠിച്ചിട്ടുണ്ട്. സാമന്തയുടെ അഭിനയ സിദ്ധിയിലും ജീവകാരുണ്യ പ്രവർത്തനത്തിലും ആകൃഷ്ടനായാണ് ക്ഷേത്രം പണിതതെന്ന് സന്ദീപ് വ്യക്തമാക്കി.
'ഞാൻ സാമന്തയുടെ കരിയറിന്റെ തുടക്കം മുതൽ നടിയുടെ ആരാധകനാണ്. പ്രത്യുഷ ഫൗണ്ടേഷനിലൂടെ നിരവധി കുടുംബങ്ങളെയും കുട്ടികളെയും അവർ സഹായിച്ചിട്ടുണ്ട്,' സന്ദീപ് പറഞ്ഞു. സാമന്തയ്ക്കായി ക്ഷേത്രം പണിയുക എന്ന ആശയം കേട്ടപ്പോൾ ആളുകൾ ആദ്യമൊന്നും അത് വിശ്വസിച്ചിരുന്നില്ല. പലരും തനിക്ക് ഭ്രാന്താണെന്ന് പോലും പറഞ്ഞു. എന്നാൽ ആ കമന്റുകൾ തന്നെ ബാധിച്ചതേയില്ല എന്ന് സന്ദീപ് പറഞ്ഞു. കുടുംബം തനിക്കൊപ്പമാണെന്നും അവർ ഒരിക്കൽ പോലും ഈ ഉദ്യമത്തിൽ നിന്ന് തന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്നും സന്ദീപ് ദേശീയ മാധ്യമങ്ങളോട് വ്യക്തമാക്കി.
Content Highlights: Fan builds temple for Actress Samantha