റോക്കി ഭായിയെയും സലാറിനെയും കണ്ടില്ലേ, ഇനി വരാനുള്ളത് അവനാണ്! റിലീസ് തീയതി പ്രഖ്യാപിച്ച് എൻടിആർ - നീൽ ചിത്രം

എൻ‌ടി‌ആറും പ്രശാന്ത് നീലും സൃഷ്ടിക്കാൻ പോകുന്ന മാജിക്കിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ

കെ‌ജി‌എഫ് സീരീസ്, സലാർ തുടങ്ങിയ സെൻസേഷണൽ ബ്ലോക്ക്ബസ്റ്ററുകൾ നൽകിയ സംവിധായകൻ പ്രശാന്ത് നീലിന്റെ അടുത്ത പ്രൊജക്ടിൽ നായകനാകുന്നത് എൻ‌ടി‌ആർ ആണ്. വളരെ ആവേശത്തോടെയാണ് ആരാധകർ ഈ വാർത്തയെ ഏറ്റെടുത്തത്. സിനിമയുടെ ഓരോ അപ്ഡേഷനും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതും. ഇപ്പോഴിതാ സിനിമയുടെ റിലീസ് തീയതിയെ സംബന്ധിച്ചുള്ള അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.

2026 ജൂൺ 25 ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും. ചിത്രം ഒരു പാൻ ഇന്ത്യൻ റിലീസായിട്ടാകും പ്രേക്ഷകർക്ക് മുന്നിലെത്തുകയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് നേരത്തെ ആരംഭിച്ചിരുന്നു. എൻ‌ടി‌ആറും പ്രശാന്ത് നീലും സൃഷ്ടിക്കാൻ പോകുന്ന മാജിക്കിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. എൻ‌ടി‌ആറിന്റെ കടുത്ത ആരാധകർക്ക് ഈ പ്രഖ്യാപനം ആവേശകരമായ വാർത്തയാണ്. ചിത്രം തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം, മറ്റ് ഭാഷകളിൽ റിലീസ് ചെയ്യും.

See you in cinemas on 25 June 2026…. #NTRNeel pic.twitter.com/SkMhyaF71c

ബ്ലോക്ക്ബസ്റ്റർ ഹിറ്റുകൾക്ക് പേരുകേട്ട പ്രശാന്ത് നീലിന്റെ ഈ സിനിമയും ഹിറ്റായിരിക്കുമെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. പ്രശസ്ത നിർമ്മാണ കമ്പനികളായ മൈത്രി മൂവി മേക്കേഴ്‌സും എൻ‌ടി‌ആർ ആർട്‌സും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. മൈത്രി മൂവി മേക്കേഴ്‌സ്, എൻ‌ടി‌ആർ ആർട്‌സ് ബാനറിൽ കല്യാണ്‍ റാം നന്ദമുരി, നവീൻ യെർനേനി, രവിശങ്കർ യലമഞ്ചിലി, ഹരി കൃഷ്ണ കൊസരാജു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഭുവൻ ഗൗഡ ഛായാഗ്രഹണം കൈകാര്യം ചെയ്യും, സെൻസേഷണൽ രവി ബസ്രൂർ സംഗീതം നൽകും. നിർമ്മാണ രൂപകൽപ്പന ചലപതി കൈകാര്യം ചെയ്യും. പ്രൊഡക്ഷൻ ഡിസൈൻ : ചലപതി, ഡി ഓ പി : ഭുവൻ ഗൗഡ, സംഗീതം : രവി ബസ്രൂർ, നിർമ്മാതാക്കൾ : കല്യാൺ റാം, നന്ദമുരി, നവീൻ യേർനേനി, രവിശങ്കർ യലമഞ്ചിലി, ഹരികൃഷ്ണ കൊസരാജു, പി ആർ ഓ : പ്രതീഷ് ശേഖർ.

Content Highlights: Prashanth Neel-NTR film release date announced

To advertise here,contact us