ജോജു ചേട്ടന്റെ ആ മോണോലോഗ് സീക്വൻസ് ഷൂട്ട് ചെയ്ത് കഴിഞ്ഞപ്പോൾ സെറ്റ് മൊത്തം ഞെട്ടി; ശരണ്‍ വേണുഗോപാല്‍ അഭിമുഖം

'നമ്മുടെ അപ്പുറത്തെ വീട്ടിൽ നടന്ന കഥയാണല്ലോ എന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള സിനിമയാണ് നാരായണീന്റെ മൂന്നാണ്മക്കൾ.'

1 min read|31 Jan 2025, 05:46 pm

മലയാളത്തില്‍ ഒട്ടേറെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ച ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് 'കിഷ്‌കിന്ധാ കാണ്ഡ'ത്തിന് ശേഷം നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് 'നാരായണീന്റെ മൂന്നാണ്മക്കള്‍'. ശരണ്‍ വേണുഗോപാല്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം ഫെബ്രുവരി 7 ന് റിലീസ് ചെയ്യും. ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. എല്ലാവർക്കും റിലേറ്റ് ചെയ്യാൻ പറ്റുന്ന കഥയാണ് സിനിമയുടേതെന്ന് സംവിധായകൻ ശരണ്‍ വേണുഗോപാല്‍ അഭിപ്രായപ്പെട്ടു. ആദ്യ സിനിമയായി വേണമെന്ന് ആഗ്രഹിച്ച കഥ ഇതായിരുന്നു. ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടും ജോജു ജോർജും അലൻസിയറും വളരെ ഗംഭീരമായാണ് പെർഫോം ചെയ്തിരിക്കുന്നതെന്നും ശരണ്‍ വേണുഗോപാല്‍ റിപ്പോർട്ടറിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.

Also Read:

Entertainment News
കെജിഎഫിന്‍റെ മണ്ണിൽ തരംഗമാകാൻ 'മാർക്കോ'! ഉണ്ണി മുകുന്ദന്‍റെ ഹെവി മാസ് ചിത്രം ജനുവരി 31ന് കന്നഡ റിലീസിന്

ആദ്യ സിനിമയായി വേണമെന്ന് ആഗ്രഹിച്ച കഥ

തൊണ്ണൂറുകളിൽ ഇറങ്ങിയ സിനിമയുടെ സ്റ്റൈലിലോ രീതിയിലോ അല്ല ഇന്നത്തെ സിനിമകൾ. കണ്ടെന്റുകളും കാഴ്ചപ്പാടുകളും മാറി. അതുകൊണ്ട് അങ്ങനെ ഒരിക്കലും നമുക്കൊരു സിനിമ ചെയ്യാനാകില്ല. ആ മാറ്റം നാരായണീന്റെ മൂന്നാണ്മക്കളിലും ഉണ്ട്. ട്രെയ്‌ലറിൽ കണ്ടത് മാത്രമല്ല സിനിമ. ആ ട്രെയ്‌ലറിൽ കണ്ടത് സിനിമയുടെ ചെറിയൊരു ഭാഗം മാത്രമാണ്. അതിന് പുറത്തും ഒരുപാട് കാര്യങ്ങൾ സിനിമയിലുണ്ട്. ഒരുപാട് ഇമോഷനിലൂടെ കടന്ന് പോകുന്നൊരു സിനിമയാണ് നാരായണീന്റെ മൂന്നാണ്മക്കൾ. ട്രെയ്‌ലർ പോലും ഒരു ലൈറ്റ് ടോണിൽ തുടങ്ങിയിട്ട് പിന്നീട് അത് ഒരു ഇന്റെൻസ് ഇമോഷണൽ സ്വഭാവത്തിലേക്ക് പോകും. അത് സിനിമ കാണുമ്പോഴും നിങ്ങൾക്ക് മനസിലാകും. സിനിമയുടെ ക്വാളിറ്റി ട്രൈലറിലൂടെ കാഴ്ചക്കാർക്ക് മനസിലാക്കി കൊടുക്കണമെന്നുണ്ടായിരുന്നു. സിനിമ ചെയ്യാനായി കഥകൾ ഒരുപാട് ആലോചിച്ചിരുന്നു. പക്ഷെ ആദ്യ സിനിമയായി വേണമെന്ന് ആഗ്രഹിച്ച കഥ നാരായണീന്റെ മൂന്നാണ്മക്കൾ ആയിരുന്നു. ഞാൻ ഫിലിം ഇൻസ്റ്റിറ്യൂട്ടിൽ പഠിക്കുമ്പോഴേ ഈ സിനിമയുടെ വൺ ലൈൻ മനസ്സിലുണ്ടായിരുന്നു.

ആ സീൻ കട്ട് പറഞ്ഞു സെറ്റ് മുഴുവൻ സൈലൻസ് ആയിരുന്നു

അവരുടെ മൂന്ന് പേരുടെ പെർഫോമൻസിലും ഞാൻ വളരെയധികം ഹാപ്പിയാണ്. ഞാൻ എഴുതിയതിനേക്കാളും മുകളിൽ അവർ പെർഫോം ചെയ്തിട്ടുണ്ട്. ഒരു അഭിനേതാവ് ഒരു കഥാപാത്രത്തിലേക്ക് വരുമ്പോൾ അവരുടേതായി ചില സംഭാവനകൾ ഉണ്ടാകുമല്ലോ. അത് ഈ സിനിമയിൽ സംഭവിച്ചിട്ടുണ്ട് എന്നാണ് ഒരു സംവിധായകൻ എന്ന നിലയിൽ എനിക്ക് തോന്നുന്നത്. ഉറപ്പായിട്ടും പ്രേക്ഷകർക്കും അത് അങ്ങനെ തന്നെ അനുഭവപ്പെടും. പ്രത്യേകിച്ചും വളരെ ഇന്റെൻസ് ആയ ഒരു കഥ പറയുമ്പോൾ ഒരു അഭിനേതാവിന് നല്കാൻ കഴിയുന്ന ഒരുപാട് കാര്യങ്ങൾ ഉണ്ടല്ലോ. അതൊക്കെ ഞാൻ പ്രതീക്ഷിച്ചതിലും അപ്പുറമാണ് അവർ കൊണ്ടുപോയത്. ജോജു ജോർജ്, സുരാജ് വെഞ്ഞാറമൂട്, അലൻസിയർ എന്നിവരെ കൂടാതെ നിരവധി അഭിനേതാക്കൾ ഈ സിനിമയിലുണ്ട്. അവരെല്ലാവരും മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവെച്ചിരിക്കുന്നത്. ആ ഒരു കാര്യത്തിൽ ഞാൻ വളരെ ഹാപ്പിയാണ്. ക്ലൈമാക്സിനോട് അടുക്കുമ്പോൾ ജോജു ചേട്ടന്റെ മോണോലോഗ് വരുന്ന ഒരു സീക്വൻസ് ഉണ്ട്. അത് ഷൂട്ട് ചെയ്യുന്ന സമയത്ത് കട്ട് പറഞ്ഞു കഴിഞ്ഞപ്പോൾ സെറ്റിൽ മൊത്തം ഒരു സൈലൻസ് ആയിരുന്നു. എല്ലാവരും ഞെട്ടിയ ഒരു മോമെന്റ്റ് ആയിരുന്നു അത്. അതെല്ലാം ഇപ്പോഴും സിനിമയിൽ പ്രവർത്തിച്ചവർ ചർച്ച ചെയ്യാറുണ്ട്.

Also Read:

Entertainment News
രേഖാചിത്രത്തിലെ വക്കച്ചൻ അത്ര ക്രൂരനല്ല, അയാൾക്ക് പ്രണയമാണ്: ഉണ്ണി ലാൽ

ജോബി ജോർജ് എന്ന നിർമാതാവ്

വളരെ നല്ല സഹകരണമായിരുന്നു ജോബി ചേട്ടന്റെ ഭാഗത്തു നിന്നും നമുക്ക് ലഭിച്ചത്. ഒരു സിനിമ ആളുകളിലേക്ക് എത്തിക്കണമെങ്കിൽ അതിന് കൃത്യമായ ഒരു രീതിയുണ്ട്, അത് ഒരു നല്ല നിർമാതാവിന് അറിയാം. ഒരു നല്ല സിനിമ നമ്മൾ ചെയ്തത് കൊണ്ട് മാത്രം കാര്യമില്ല, അത് പ്രേക്ഷകരിലേക്ക് എത്തിക്കണം. അതിനൊക്കെ ഗുഡ്‌വില്‍ പോലെയൊരു നിർമാണ കമ്പനി വളരെ അത്യാവശ്യമാണ്. അതിനെല്ലാം ജോബി ചേട്ടൻ കൂടെ നിന്നിട്ടുണ്ട്.

Also Read:

Entertainment News
വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പു ചോദിക്കുന്നു, പിണക്കങ്ങൾ സ്ഥിരമല്ല, വിജയങ്ങളിൽ അതെല്ലാം മറക്കണം: ടൊവിനോ

പ്രേക്ഷകരോട് പറയാനുള്ളത്

പ്രേക്ഷകരോട് പറയാനുള്ളത് എല്ലാവരും പോയി സിനിമ കാണണം എന്നാണ്. ഈ സിനിമയിൽ പ്രവർത്തിച്ച എല്ലാവരുടെയും വിശ്വാസം ഇതൊരു നല്ല സിനിമയാണെന്നാണ്. ഒരുപാട് ഇമോഷണൽ ആയ മോമെന്റുകൾ ഈ സിനിമയിലുണ്ട്. അത് എല്ലാവർക്കും റിലേറ്റ് ചെയ്യാൻ പറ്റുന്ന കഥയാണെന്നാണ് ഞങ്ങളുടെ വിശ്വാസം. നമ്മുടെ അപ്പുറത്തെ വീട്ടിൽ നടന്ന കഥയാണല്ലോ എന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള സിനിമയാണ് നാരായണീന്റെ മൂന്നാണ്മക്കൾ. അതുകൊണ്ട് എല്ലാവരും സിനിമ കാണുക, അഭിപ്രായങ്ങൾ പറയുക.

Content Highlights: Sharan Venugopal talks about his film Narayaneente Moonnanmakkal

To advertise here,contact us