ബില്യൺ ക്ലബ്ബിലേക്ക് അധിക ദൂരമില്ല; 'മാർവലിന്റെ മിശിഹാ'യായി ഡെഡ്പൂൾ ആൻഡ് വോൾവറിൻ

റിലീസ് ചെയ്തു ഒരു വാരം പിന്നിടുമ്പോൾ ആഗോള തലത്തിൽ ഒരു ബില്യൺ ക്ലബ്ബിലേക്ക് കുതിക്കുകയാണ്

മാർവൽ സിനിമാറ്റിക് യൂണിവേഴ്സ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ഡെഡ്പൂൾ ആൻഡ് വോൾവറിൻ. റിലീസ് ചെയ്തു ഒരു വാരം പിന്നിടുമ്പോൾ ആഗോള തലത്തിൽ ഒരു ബില്യൺ ക്ലബ്ബിലേക്ക് കുതിക്കുകയാണ്. എട്ടു ദിവസം പിന്നിടുമ്പോൾ സിനിമ 820 മില്യണാണ് സ്വന്തമാക്കിയിരിക്കുന്നത്. അടുത്ത ദിവസങ്ങളിൽ തന്നെ സിനിമ ഒരു ബില്യണിൽ എത്തുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം.

അവഞ്ചേഴ്സ് എൻഡ് ഗെയിമിങ് ശേഷം ഏറ്റവും അധികം പണം നേടിയ മാർവൽ സിനിമകളിൽ മൂന്നാം സ്ഥാനത്തെയിട്ടുണ്ട് ഡെഡ്പൂൾ ആൻഡ് വോൾവറിൻ ഇതിനകം. ഡെഡ്പൂളായുളള റയാൻ റെയ്നോൾഡ്സിന്റെയും ലോഗനായുള്ള ഹ്യൂ ജാക്ക്മാന്റെ പ്രകടനങ്ങങ്ങൾ തന്നെയാണ് സിനിമയുടെ പ്രധാന ഹൈലൈറ്റുകൾ. ഒപ്പം മാർവൽ ആരാധകരെ ത്രസിപ്പിക്കുന്ന പല കാമിയോ വേഷങ്ങളും റെഫറൻസുകളും സിനിമയിലുണ്ട്. ആക്ഷനും കോമഡിയുമെല്ലാം നിറഞ്ഞു നിൽക്കുന്ന ചിത്രം ആരാധകർക്ക് ഒരു ആഘോഷമാണ്.

ആ വിവാദത്തിന് പരിഹാരമായി?; 'മഞ്ഞുമ്മൽ' ടീം ഇളയരാജയ്ക്ക് നഷ്ടപരിഹാരം നൽകിയതായി റിപ്പോർട്ട്

മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലെ 34ാമത്തെ ചിത്രമാണിത്. ഷോൺ ലെവിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പിങ്ക് പാന്തർ, നൈറ്റ് അറ്റ് ദി മ്യൂസിയം തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംവിധായകനാണ് അദ്ദേഹം. റയാൻ റെയ്നോൾഡ്സിന്റെ മുൻചിത്രങ്ങളായ ഫ്രീ ഗയ്, ദി ആദം പ്രൊജക്റ്റ് എന്നീ സിനിമകളും ഷോൺ ലെവിയാണ് ഒരുക്കിയത്. റയാൻ റെയ്നോൾഡ്സ്, റെറ്റ് റീസ്, പോൾ വെർനിക്, സെബ് വെൽസ് എന്നിവരുടേതാണ് തിരക്കഥ. ജെന്നിഫർ ഗാർനർ, എമ്മ കോറിൻ, കരൺ സോണി തുടങ്ങിയവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്.

To advertise here,contact us