ആ വരവ് കണ്ടോ... സ്റ്റൈലിഷ് ലുക്കിൽ ബിജു മേനോൻ; നടനെ സ്വാഗതം ചെയ്ത് എസ്കെxഎആർഎം ടീം

14 വർഷങ്ങൾക്ക് ശേഷമാണ് ബിജു മേനോൻ തമിഴിൽ അഭിനയിക്കുന്നത്

ശിവകാർത്തികേയനെ നായകനാക്കി എ ആർ മുരുഗദോസ് ഒരുക്കുന്ന സിനിമയിൽ നടൻ ബിജു മേനോനും ഭാഗമാകുന്നു എന്ന വാർത്തകൾ മലയാള സിനിമാപ്രേമികൾ ഏറെ ആവേശത്തോടെയാണ് ഏറ്റെടുത്തത്. ഇപ്പോഴിതാ നടനെ സ്വാഗതം ചെയ്ത് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് എസ്കെxഎആർഎം ടീം. സിനിമയിൽ നടൻ സുപ്രധാന കഥാപാത്രത്തെയാകും അവതരിപ്പിക്കുക എന്നാണ് സൂചന. 14 വർഷങ്ങൾക്ക് ശേഷമാണ് ബിജു മേനോൻ തമിഴിൽ അഭിനയിക്കുന്നത്.

ആക്ഷൻ ത്രില്ലർ ഴോണറിൽ കഥ പറയുന്ന ചിത്രമാണ് എസ്കെxഎആർഎം. രുഗ്മിണി വസന്ത് ആണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രക്ഷിത് ഷെട്ടി ചിത്രം സപ്ത സാഗര ദാച്ചേ എല്ലോയിലൂടെ ശ്രദ്ധേയയായ താരമാണ് രുക്മിണി വസന്ത്. നടൻ വിദ്യുത് ജംവാലും സിനിമയിൽ ഭാഗമാകുന്നുണ്ട്. ശിവകാർത്തികേയന്റെ വില്ലനായാണ് നടൻ സിനിമയിൽ അഭിനയിക്കുന്നത്. 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം വിദ്യുത് വീണ്ടും തമിഴിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് എസ്കെxഎആർഎം.

അഞ്ച് ഭാഷകളിൽ പണിയുമായി ജോജു; ചിത്രം സെപ്റ്റംബറിൽ തിയേറ്ററുകളിലേക്ക്

ശിവകാർത്തികേയൻ്റെ കരിയറിലെ ഏറ്റവും ഉയർന്ന ബജറ്റിലാണ് സിനിമയൊരുങ്ങുന്നത്. ഇത് ആദ്യമായാണ് എ ആർ മുരുഗദോസ്സ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശിവകാർത്തികേയൻ അഭിനയിക്കുന്നത്. മുമ്പ് 2014ൽ പുറത്തിറങ്ങിയ 'മാൻ കരാട്ടെ' എന്ന ശിവകാർത്തികേയൻ ചിത്രത്തിന്റെ നിർമ്മാതാവ് മുരുഗദോസ്സായിരുന്നു.

To advertise here,contact us