അന്ന് പരാജയം, ഇന്ന് പലിശയും തീർത്തുള്ള വിജയം; ദേവദൂതന്റെ 17 ദിവസത്തെ കളക്ഷന്

ദേവദൂതൻ രണ്ടാം വരവിൽ തിയേറ്ററിൽ മികച്ച വിജയം നേടുന്നു

തിയേറ്ററുകളിൽ പരാജയപ്പെട്ട ഒരു സിനിമ 24 വർഷങ്ങൾക്കിപ്പുറം വീണ്ടും തിയേറ്ററുകളിൽ എത്തിയപ്പോൾ പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. മോഹൻലാൽ നായകനായ ദേവദൂതൻ രണ്ടാം വരവിൽ തിയേറ്ററിൽ മികച്ച വിജയം നേടുന്നു എന്ന് വ്യക്തമാക്കുകയാണ് പുതിയ ബോക്സ്ഓഫീസ് കണക്കുകൾ. സിനിമയുടെ 17 ദിവസത്തെ ബോക്സ്ഓഫീസ് കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ജൂലൈ 26 ന് റിലീസ് ചെയ്ത സിനിമ 17 ദിവസം കൊണ്ട് ആഗോളതലത്തിൽ 5.2 കോടി രൂപയാണ് നേടിയിരിക്കുന്നത്. കേരളത്തില് നിന്ന് മാത്രം ചിത്രം നേടിയത് നാലുകോടിയിലധികമാണ്. മലയാളത്തിൽ ഒരു റീ റിലീസ് സിനിമ നേടുന്ന റെക്കോർഡ് കളക്ഷനാണിത്.

ശബ്ദ മിശ്രണത്തിൽ തികവ് വരുത്തിയും സിനിമയിലെ ചില ഭാഗങ്ങൾ വെട്ടി 34 മിനിറ്റായി ചുരുക്കിയുമൊക്കെ മാറ്റങ്ങൾ വരുത്തി പുതിയ സിനിമ പോലെതന്നെയാണ് പുറത്തിറക്കിയിരിക്കുന്നത്. ഒരു ഹോളിവുഡ് സിനിമ കാണുന്ന പ്രതീതി നൽകി എന്നാണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ച വിദ്യാസാഗർ സിനിമ കണ്ടതിന് ശേഷം അഭിപ്രായപ്പെട്ടത്.

ബ്രഹ്മാണ്ഡ വിജയം നേടിയ ബ്രഹ്മാണ്ഡ ചിത്രം; കൽക്കി 2898 എഡി ഉടൻ ഒടിടിയിലേക്ക്?

കേരളത്തിന് പുറമേ കോയമ്പത്തൂര്, ചെന്നൈ, മുംബൈ, ഹൈദരാബാദ്, ദില്ലി, ബെംഗളൂരു, മംഗളൂരു എന്നിവിടങ്ങളിലും ചിത്രത്തിന് റിലീസ് ഉണ്ട്. യുഎഇയിലും ജിസിസിയിലും ചിത്രം വെള്ളിയാഴ്ച തന്നെ എത്തിയിട്ടുണ്ട്. മോഹൻലാൽ നായകനായ ചിത്രത്തിൽ ജയപ്രദ, വിനീത് കുമാർ, മുരളി, ജഗതി ശ്രീകുമാർ, ജഗദീഷ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

To advertise here,contact us