കോളിവുഡിലും മലയാളികൾക്കിടയിലും ആരാധകർ ഏറെയുള്ള നടനാണ് വിജയ്. ഇക്കഴിഞ്ഞ ദിവസമാണ് തന്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പതാക ഔദ്യോഗികമായി വിജയ് പുറത്തിറക്കിയത്. പിന്നാലെ സിനിമാ മേഖലയില് നിന്നടക്കം നിരവധി പേരാണ് വിജയ്ക്ക് ആശംസകളുമായി എത്തിയത്. ഇക്കൂട്ടത്തില് സംവിധായകൻ ലോകേഷ് കനകരാജിന്റെ ആശംസാ പോസ്റ്റ് കൂടുതല് ശ്രദ്ധ നേടുന്നുണ്ട്.
തമിഴക വെട്രി കഴകം പാര്ട്ടിയുടെ സോഷ്യല് മീഡിയ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് 'വിജയ് അണ്ണന് ആശംസകൾ' എന്നാണ് ലോകേഷ് എക്സിൽ കുറിച്ചിരിക്കുന്നത്.
வாழ்த்துக்கள் @actorvijay அண்ணா 🙏❤️ pic.twitter.com/odvNmMiJ8e
കെജിഎഫിനും സലാറിനും ഹിറ്റ് മ്യൂസിക് ഒരുക്കിയ രവി ബസ്രൂര് പുതിയ രൂപത്തില്; വീര ചന്ദ്രഹാസ വരുന്നു
അതേസമയം, 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് വിജയ്യുടെ നീക്കം. തമിഴ്നാട്, കേരളം, പുതുച്ചേരി, കർണാടക എന്നിവിടങ്ങളിലെ പ്രവർത്തകർ ചെന്നൈ പനയൂരിലുള്ള പാര്ട്ടി ആസ്ഥാനത്ത് നടന്ന പരിപാടിയിൽ പങ്കെടുത്തു. സമത്വത്തിന്റെ അടയാളമായ മഞ്ഞനിറമാണ് പതാകയിലുള്ളത്. വാകൈ പുഷ്പം നടുവിൽ ആലേഖനം ചെയ്തിരിക്കുന്നു.
റിലീസിനൊരുങ്ങുന്ന വിജയ്യുടെ ഏറ്റവും പുതിയ ചിത്രമായ 'ഗോട്ട്' റിലീസ് ചെയ്യുന്ന തിയേറ്ററുകളിലും പതാക ഉയര്ത്തുമെന്നാണ് സൂചന. പാർട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനം സെപ്റ്റംബർ 22 ന് വിക്രവാണ്ടിയിൽ നടത്തുമെന്നും സൂചനകളുണ്ട്. അതിനുശേഷം വിജയ് സംസ്ഥാനപര്യടനം നടത്തും. എല്ലാവർക്കും തുല്യ അവകാശവും അവസരവും നൽകും, തമിഴ്ഭാഷയെ സംരക്ഷിക്കും, സാമൂഹിക നീതിയുടെ പാതയിൽ മുന്നോട്ട് പോകും എന്നിവയാണ് പാർട്ടിയുടെ പ്രതിജ്ഞ.