ഇതൊരു ഒന്നൊന്നര ഐറ്റം ആയിരിക്കും, 'കൂലി'യിൽ നാഗാർജുനയും

സൗബിന്റെ ലുക്കിന് പിന്നാലെ ചിത്രത്തിലെ നാഗാർജുനയുടെ ക്യാരക്ടർ ആണ് ഇപ്പോൾ ട്രെൻഡിങ് ആകുന്നത്

'ലിയോ' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ രജനികാന്ത് നായകനാകുന്ന 'കൂലി'യുടെ ക്യാരക്ടർ പോസ്റ്ററുകൾ അണിയറപ്രവർത്തകർ പുറത്ത് വിട്ടു കൊണ്ടിരിക്കുകയാണ്. സൗബിന്റെ ലുക്കിന് പിന്നാലെ ചിത്രത്തിലെ നാഗാർജുനയുടെ ക്യാരക്ടർ ആണ് ഇപ്പോൾ ട്രെൻഡിങ് ആകുന്നത്.

'സിമോൺ' എന്ന കഥാപാത്രത്തെയാണ് കൂലിയിൽ നാഗാർജുന അവതരിപ്പിക്കുന്നത്. ബ്ലാക്ക് ആൻഡ് വൈറ്റിൽ ആറ്റിട്യൂഡിൽ പോസ് ചെയ്യുന്ന നാഗാർജുന നിമിഷ നേരം കൊണ്ട് ആരാധകരുടെ ശ്രദ്ധപിടിച്ചു പറ്റിയിട്ടുണ്ട്.

Kicked to have King @iamnagarjuna sir joining the cast of #Coolie as #Simon 💥💥Welcome on board and wishing you a very happy birthday sir🔥🔥@rajinikanth sir @anirudhofficial @anbariv @girishganges @philoedit @Dir_Chandhru @sunpictures @PraveenRaja_Off pic.twitter.com/Vv7wqA25VA

കലണ്ടറിൽ കുറിച്ചിട്ടോളൂ, പോരാട്ടത്തിന്റെ പുതിയ അധ്യായത്തിന് സമയമാകുന്നു; 'വിടുതലൈ 2' റിലീസ് ഉടൻ

ആക്ഷൻ ഡ്രാമ വിഭാഗത്തിലൊരുങ്ങുന്ന ഒരു പിരിയഡ് ഗ്യാങ്സ്റ്റർ ആക്ഷൻ ത്രില്ലർ ചിത്രമാണ് കൂലി. ഇന്ത്യയിലേക്ക് സിംഗപ്പൂര്, ദുബായ്, യുഎസ്എ തുടങ്ങിയ രാജ്യങ്ങളില് നിന്നുള്ള സ്വര്ണക്കള്ളക്കടത്ത് ആണ് ചിത്രത്തിന്റെ പ്രമേയമാകുക എന്നാണ് റിപ്പോര്ട്ട്. സണ് പിക്ചേഴ്സിന്റെ ബാനറില് കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. 38 വര്ഷങ്ങള്ക്ക് ശേഷം സത്യരാജും രജനികാന്തും ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണ് കൂലി. മലയാളിയായ ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകന്. അനിരുദ്ധ് സംഗീതം നിര്വഹിക്കും.

തമിഴ് സിനിമയിലേക്കുള്ള തന്റെ എൻട്രിയെക്കുറിച്ച് സൗബിൻ ഷാഹിർ അടുത്തിടെ തുറന്നുപറഞ്ഞിരുന്നു. വെട്രിമാരൻ സാറിന്റെ കാൾ തനിക്ക് മുൻപ് വന്നിരുന്നുവെന്നും എന്നാൽ പിന്നീട് അതിനെപ്പറ്റി ഒരു അപ്ഡേറ്റും ഉണ്ടായില്ലെന്നും സൗബിൻ ഷാഹിർ അന്ന് പറഞ്ഞിരുന്നു. ആരെങ്കിലും നല്ലൊരു റോൾ തനിക്ക് നൽകിയാൽ ഉറപ്പായും തമിഴ് സിനിമയിലേക്ക് അഭിനയിക്കാനെത്തുമെന്നും സൗബിൻ വ്യക്തമാക്കിയിരുന്നു. ബിഹെെൻഡ് വുഡ്സ് അവാർഡിലായിരുന്നു സൗബിൻ ഇക്കാര്യം പറഞ്ഞത്. ഡിജിറ്റൽ ജനറേഷൻ ഏറ്റവും കൂടുതൽ ആഘോഷിച്ച സിനിമ എന്ന കാറ്റഗറിയിലായിരുന്നു 'മഞ്ഞുമ്മൽ ബോയ്സി'ന് അന്ന് അവാർഡ് ലഭിച്ചത്.

To advertise here,contact us