ദീപാവലി ദിനത്തിൽ ഇന്ത്യൻ കുടുംബങ്ങളിൽ നേരിട്ടെത്തി ആശംസ നേ‍ർന്ന് ബഹ്റൈൻ കിരീടാവകാശി

ബഹ്‌റൈനിലെ ബിസിനസ് പ്രമുഖരായ ഇന്ത്യക്കാരുടെ വീട്ടിലായിരുന്നു ഷെയ്ഖ് മുഹമ്മദ് ബിന്‍ സല്‍മാനും മറ്റ് രാജകുടുംബാഗങ്ങളും എത്തിയത്.

മനാമ: ദീപാവലി ദിനത്തില്‍ രാജ്യത്തെ ഇന്ത്യൻ കുടുംബങ്ങളിൽനേരിട്ടെത്തി ആശംസകള്‍ അറിയിച്ച് ബഹ്‌റൈന്‍ കിരീടാവകാശിയും രാജകുടുംബാംഗങ്ങളും. ദീപാവലിയോടനുബന്ധിച്ചുള്ള ആഘോഷങ്ങളില്‍ പങ്കെടുക്കാനായി ഇന്നലെ രാത്രിയില്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരനെ പ്രതിനിധീകരിച്ച് ഷെയ്ഖ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ ഹമദ് അള്‍ ഖലീഫ നിരവധി കുടുംബങ്ങളാണ് സന്ദര്‍ശിച്ചത്. ബഹ്‌റൈനിലെ ബിസിനസ് പ്രമുഖരായ ഇന്ത്യക്കാരുടെ വീട്ടിലായിരുന്നു ഷെയ്ഖ് മുഹമ്മദ് ബിന്‍ സല്‍മാനും മറ്റ് രാജകുടുംബാഗങ്ങളും എത്തിയത്.

ബിസിനസ് രംഗത്തെ പ്രമുഖരായ ബാബൂഭായ്, കേലല്‍ റാം, മുല്‍ജിമല്‍, കവലാനി, താക്കര്‍, കേവല് ഖാം, അസര്‍പോട്ട, ഭാട്ടിയ എന്നിവരുടെ വീട്ടിലാണ് സന്ദർശനം നടത്തിയത്. രാജ്യത്തിന്റെ ഐക്യം, ബഹുസ്വരത, സഹവര്‍ത്തിത്വം എന്നിവ ഉയര്‍ത്തിക്കാട്ടുന്നതില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ പങ്കിനെ ഷെയ്ഖ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ പ്രശംസിച്ചു.

Also Read:

Kerala
വീണ്ടും നിരത്തിലിറങ്ങാൻ തയാറെടുത്ത് നവകേരള ബസ്; ഇനി സൂപ്പർ ഡീലക്‌സ് എസി സർവീസ്

സമൂഹത്തെ സേവിക്കുന്നതിലും ബഹ്‌റൈനിലെ സമൂഹത്തില്‍ ഐക്യം ശക്തിപ്പെടുത്തുന്നതിനും ഇന്ത്യന്‍ വംശജര്‍ വഹിക്കുന്ന സേവനത്തേയും അദ്ദേഹം അഭിനന്ദിച്ചു. അതേ,സമയം രാജ്യത്തിന്റെ നിലനില്‍പ്പിന് എന്നും പിന്തുണ നല്‍കുന്ന ഷെയ്ഖ് മുഹമ്മദ് ബിന്‍ സല്‍മാന്റെ സന്ദര്‍ശനത്തിന് വ്യവസായി കുടുംബങ്ങള്‍അദ്ദേഹത്തിന് നന്ദി രേഖപ്പെടുത്തി.

Content Highlights: Crown prince visits anumber of families to mark diwali

To advertise here,contact us