ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ഹൈവേ നാളെ മുതൽ അടച്ചിടും

നാളെ രാത്രി ഒരു മണി മുതൽ ഫെബ്രുവരി രണ്ട് അഞ്ചുവരെയാണ് അടച്ചിടുക.

മനാമ: നാളെ മുതൽ ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ഹൈവേ അടച്ചിടുമെന്ന് തൊഴിൽ മന്ത്രാലയം. ഹൈവേയുടെ വീതികൂട്ടൽ പ്രവൃത്തി നടക്കുന്നതിനെ തുടർന്നാണ് അടച്ചിടുന്നത്. നാളെ രാത്രി ഒരു മണി മുതൽ ഫെബ്രുവരി രണ്ട് അഞ്ചുവരെയാണ് അടച്ചിടുക.

ഷെയ്ഖ് സായിദ് ഹൈവേയിൽ നിന്ന് മനാമയിലേക്കും ഷെയ്ഖ് ഖലീഫ ബിൻ സൽമാനിലേക്കുമുള്ള വഴിയാണ് അടച്ചിടുക. അതിനാൽ വഴി സൽമാൻബാദ് ബൈപ്പാസിലേക്ക് തിരിച്ചുവിടുകയും ചെയ്യുമെന്ന് മന്ത്രാലയം അറിയിച്ചു.

Content Highlights: Closure of lane on shaikh Khalifa bin Salman Highway announced

To advertise here,contact us