ബഹ്റൈനിൻ തൊഴിലാളികൾക്കായി ഏറ്റവും വലിയ ഇഫ്ത്താർ വിതരണം നാളെ

ഈ റമദാൻ വലിയ രീതിയിൽ നടത്തുന്നതിനുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളതെന്ന് ഭാരവാഹികൾ അറിയിച്ചു.

മനാമ: തൂബ്ലിയിലെ നിരവധി ലേബർ ക്യാമ്പുകളിലെ തൊഴിലാളികളെ ഒരു കുടക്കീഴിൽ ഒരുമിപ്പിച്ച് നടത്തുന്ന ഇഫ്ത്താർ 2025 നാളെ നടക്കും. ക്യാപിറ്റൽ ഗവർണറേറ്റ് ഡയറക്ടർ ഓഫ് ഇൻഫർമേഷൻ ആൻ്റ് ഫോളോ അപ് യൂസഫ് യാഖൂബ് ലോറി മുഖ്യ കാർമികത്വം വഹിക്കുന്ന ചടങ്ങിൽ വിവിധ മന്ത്രാലയ ഉദ്യോഗസ്ഥർ, വൺ ബഹ്റൈൻ ഭാരവാഹി ആൻ്റണി പൗലോസ്, വളണ്ടിയർ ടീം, വിവിധ സാമൂഹ്യസേവന സന്നദ്ധർ, മീഡിയാ പ്രവർത്തകർ, സംഘടനാ ഭാരവാഹികൾ, സ്ഥാപന ഉടമകൾ തുടങ്ങി വിവിധ മേഘലയിലുള്ളവരും പങ്കെടുക്കുമെന്ന് കോഡിനേറ്റർ ബഷീർ അമ്പലായി അറിയിച്ചു.

ബഹ്റൈനിൽ വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും ഇഫ്ത്താർ വലിയ രീതിയിൽ നടക്കുമ്പോൾ തികച്ചും വ്യത്യസ്തമായി തൂബ്ലിയിലെ നിരവധി ലേബർ ക്യാമ്പുകളിലെ തൊഴിലാളികളെ ഒരു കുടക്കീഴിൽ ഒരുമിപ്പിച്ച് നടത്തുന്ന ഇഫ്ത്താ‍ർ എല്ലാവർഷവും നടത്താറുണ്ട്. ഈ റമ​ദാനിന് വലിയ രീതിയിൽ നടത്തുന്നതിനുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളതെന്നും ഭാരവാഹികൾ അറിയിച്ചു.

Content Highlights: Tomorrow will be the venue for the largest Iftar distribution for Bahraini workers

To advertise here,contact us