ബഹ്‌റൈനില്‍ ആലപ്പുഴ സ്വദേശിനി നിര്യാതയായി

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും

മനാമ: ബഹ്‌റൈനില്‍ മലയാളി നിര്യാതനായി. ആലപ്പുഴ ചെങ്ങന്നൂര്‍ പിരളശ്ശേരി സ്വദേശിനി തങ്കമ്മ നൈനാന്‍ (90) ആണ് മരിച്ചത്. മൃതദേഹം ഞായറാഴ്ച 12ന് ബഹ്‌റൈന്‍ സെന്റ് മേരീസ് ഓര്‍ത്തഡോസ് പള്ളിയിലെ പ്രാര്‍ത്ഥനയക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.

സംസ്‌കാരം മാര്‍ച്ച് 25 ചൊവ്വാഴ്ച പുത്തന്‍കാവ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ വെച്ച് നടക്കും. ഹിലാല്‍ കംപ്യൂട്ടേഴ്‌സ് ജനറല്‍ മാനജേര്‍ ഹാര്‍ഡി കോശിയുടെ മാതാവാണ്. മക്കള്‍: ലിസ്സി മാത്യു, ജോളി എബ്രഹാം, റെജി വര്‍ഗീസ്, ഹാര്‍ഡി കോശി. മരുമക്കള്‍: പി സി മാത്യു, പി വി എബ്രഹാം, ഉമ്മന്‍ വര്‍ഗീസ്, ജിനു ഹാര്‍ഡി.

Content Highlights: Alappuzha native dies in Bahrain

To advertise here,contact us