ബഹ്റൈനിൽ ചെങ്ങന്നൂർ സ്വദേശി നിര്യാതനായി

ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് സൽമാനിയ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്

മനാമ: ബഹ്റൈനിൽ പ്രവാസി മലയാളി നിര്യാതനായി.ചെങ്ങന്നൂർ കല്ലിശ്ശേരി സ്വദേശി മാത്യു മത്തായി ചാക്കോ (59) ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന സൽമാനിയ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുകയാണ്. മുപ്പത് വർഷത്തിലധികമായി ബഹ്റൈനിൽ പ്രവാസിയാണ് മാത്യു. ബഹ്റൈനിലെ അൽമോയദ് കോൺട്രാക്ടിംഗ് ഗ്രൂപ്പിൽ പ്ലബിംഗ് ഫോർമാനായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യയും രണ്ട് മക്കളുമാണുള്ളത്.

Content Highlights: A native of Chengannur passed away in Bahrain.

To advertise here,contact us