ബഹ്‌റൈനില്‍ കാല്‍നടയാത്രക്കാരുടെ ഇടയിലേക്ക് കാര്‍ ഇടിച്ചുകയറ്റി; 42കാരന്‍ അറസ്റ്റില്‍

അപകടത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വീഡിയോ പുറത്തുവന്ന് 24 മണിക്കൂറിനുള്ളിലാണ് അറസ്റ്റ്

മനാമ: ബഹ്‌റൈനില്‍ കാല്‍നടയാത്രക്കാരുടെ ഇടയിലേക്ക് മനഃപൂർവം കാര്‍ ഇടിച്ചുകയറ്റിയ 42കാരന്‍ അറസ്റ്റില്‍. കാര്‍ ഇടിച്ചതിനെ തുടര്‍ന്ന് 45 വയസുകാരന് പരിക്കുണ്ട്. ഇയാളുടെ കാല്‍ ഒടിഞ്ഞു. അപകടത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വീഡിയോ പുറത്തുവന്ന് 24 മണിക്കൂറിനുള്ളിലാണ് അറസ്റ്റ്.

പരിക്കേറ്റയാളെ ഉടന്‍ തന്നെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. കൂടുതല്‍ അന്വേഷണത്തിനും നിയമനടപടികള്‍ക്കുമായി അധികൃതര്‍ കേസ് പബ്ലിക് പ്രോസിക്യഷന് കൈമാറി. വ്യക്തിപരമായ വൈരാഗ്യം മൂലം ഇരയെ മനഃപൂർവം കാറിപ്പിടിച്ചതാണെന്ന് നോര്‍ത്തേണ്‍ ഗവര്‍ണറേറ്റ് പൊലീസ് ഡയറക്ടറേറ്റ് അറിയിച്ചു.

Content Highlights: Driver arrested on suspicion of intentionally crashing into pedestrian

To advertise here,contact us