ബഹ്റൈനില്‍ നിന്നും ഉംറക്ക് പോകുന്നവര്‍ ഏപ്രില്‍ 28നകം മടങ്ങിയെത്തണം

അതോടൊപ്പം ലൈസന്‍സുള്ള ഉംറ കാമ്പെയ്‌നുകളുടെ അവസാന യാത്ര ഏപ്രില്‍ 24നകമായിരിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി

icon
dot image

മനാമ: രാജ്യത്ത് നിന്ന് ഉംറക്ക് പോകുന്നവര്‍ ഏപ്രില്‍ 28നകം മടങ്ങി എത്തണമെന്ന് നീതി, ഇസ്ലാമിക് അഫയേഴ്‌സ് എന്‍ഡോവ്‌മെന്റ് മന്ത്രാലയം അറിയിപ്പ് നല്‍കി. അതോടൊപ്പം ലൈസന്‍സുള്ള ഉംറ കാമ്പെയ്‌നുകളുടെ അവസാന യാത്ര ഏപ്രില്‍ 24നകമായിരിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.

സൗദിയില്‍ ഉംറയും ഹജ്ജുമായി അനുബന്ധിച്ച ചട്ടങ്ങളും നിര്‍ദേശങ്ങളും പൂര്‍ണ്ണമായി പാലിക്കേണ്ടതിന്റെ പ്രാധാന്യം അധികൃതര്‍ ചൂണ്ടിക്കാട്ടി. ഏപ്രില്‍ 29മുതല്‍ സീസണ്‍ അവസാനം വരെ ഔദ്യോഗിക ഹജ്ജ് പെര്‍മിറ്റ് ഉണ്ടെങ്കില്‍ മാത്രമേ മക്കയിലോ മദീനയിലോ പ്രവേശിക്കാനോ താമസിക്കാനോ അനുവദിക്കൂ.

ഈ കാലയളവില്‍ ഉംറ യാത്രകള്‍ നിര്‍ത്തിവെക്കുകയും ജൂണില്‍ ആരംഭിക്കുന്ന ഹജ്ജ് സീസണ് ശേഷം പുനരാരംഭിക്കുകയും ചെയ്യുമെന്നും നീതി ഇസ്ലാമിക് അഫയേഴ്‌സ്, എന്‍ഡോവ്‌മെന്റ് മന്ത്രാലയം അറിയിച്ചു.

Content Highlights: Those going for Umrah from Bahrain should return by April 28

To advertise here,contact us
To advertise here,contact us
To advertise here,contact us