സന്ദര്ശന വിസയില് കുവൈത്തില് നിന്ന് ബഹ്റൈനിലെത്തിയ കോഴിക്കോട് കാപ്പാട് സ്വദേശി തെക്കെ കടവത്ത് ബഷീറിന്റെ മകന് മുഹമ്മദ് ഫായിസ്(22) നിര്യാതനായി. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
ബിസിനസുമായി ബന്ധപ്പെട്ട് പിതാവിനൊപ്പം സൗദിയിലേക്ക് പോകുന്ന വഴി ബഹ്റൈനിലെത്തിയതായിരുന്നു. ഇന്ന് രാവിലെയാണ് താമസസ്ഥലത്ത് മരിച്ച നിലയില് കണ്ടത്.
മാതാവ് ഫാത്തിമയും ഇളയ സഹോദരന് ഫായിഖും കുവൈത്തിലുണ്ട്. മറ്റൊരു സഹോദരന് ഫസ്ലാന് ഉപരിപഠനാവശ്യാര്ഥം ജോര്ജിയയിലാണ്. മൃതദേഹം നാട്ടില് കൊണ്ടുപോകാനുള്ള നടപടികള് സാമൂഹിക പ്രവര്ത്തകരുടെ നേതൃത്വത്തില് നടന്നുവരുന്നു.
Content Highlights: malayali youth from kuwait dies of heart attack in bahrain