ദുഃഖത്തിൽ പങ്കുചേരുന്നു; വയനാട് മുണ്ടക്കൈ ദുരന്തത്തിൽ അനുശോചനം അറിയിച്ച് ഫുജൈറ കിരീടവകാശി

കേരളത്തിലെ വയനാട്ടിൽ മഴക്കെടുതിയിലും തീവ്രതയേറിയ ഉരുൾപൊട്ടലിലും ജീവഹാനി സംഭവിച്ചവരുടെ ആത്മശാന്തിക്കായി പ്രാർഥിക്കുന്നു

ഫുജൈറ: വയനാട് മുണ്ടക്കൈയിൽ ഉരുൾപൊട്ടിയുണ്ടായ ദുരന്തത്തിൽ ഫുജൈറ കിരീടാവകാശി അനുശോചനം അറിയിച്ചു. കേരളത്തിലെ സഹോദരങ്ങളുടെയും കുടുംബങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതോടൊപ്പം അതിജീവനത്തിനായി പ്രാർഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അറബി, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം അനുശോചനം അറിയിച്ചത്.

'കേരളത്തിലെ വയനാട്ടിൽ മഴക്കെടുതിയിലും ഉരുൾപൊട്ടലിൽ ജീവഹാനി സംഭവിച്ചവരുടെ ആത്മശാന്തിക്കായി പ്രാർഥിക്കുന്നു. ഉറ്റവർ നഷ്ടമായവരുടെ ബന്ധുക്കളുടെ സമാധാനത്തിനും ഗുരുതരമായി പരിക്കേറ്റവരുടെ ആശ്വാസത്തിനായും പ്രാർത്ഥിക്കുന്നു', കിരീടവകാശി പറഞ്ഞു.

മുണ്ടക്കൈയിൽ മരണം 282 ആയി. ഇനിയും 191 പേരെ കാണാനില്ല. ചികിത്സയിൽ കഴിയുന്ന 11 പേർ ഐസിയുവിലാണ്. 82 ക്യാമ്പുകളിലായി 8000 ലേറെ പേരാണ് താമസിക്കുന്നത്. മുണ്ടക്കൈയിലെ തിരച്ചിലിന് കൂടുതല് സംവിധാനങ്ങള് എത്തിക്കും. ഐബോഡ് ഡ്രോണും ലോങ് ബൂം എസ്കവേറ്ററും ഉപയോഗിക്കും.

To advertise here,contact us