സൗദി കിരീടാവകാശിക്ക് ലീഡേഴ്സ് മെഡൽ സമ്മാനിച്ച് അറബ് പാർലമെൻ്റ് സ്പീക്കർ

അറബ് പ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിലും സംയുക്ത അറബ് നടപടി ശക്തിപ്പെടുത്തുന്നതിലും മുൻകൈയെടുക്കുന്ന നിലപാടുകളെ അഭിനന്ദിച്ച് സ്പീക്കർ കിരീടാവകാശിക്ക് ലീഡേഴ്സ് മെഡൽ സമ്മാനിച്ചു

ജിദ്ദ: അറബ് പാർലമെൻ്റ് സ്പീക്കർ അദേൽ ബിൻ അബ്ദുൽറഹ്മാൻ അൽ അസൂമിയെ സ്വീകരിച്ച് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ. അറബ് പ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിലും സംയുക്ത അറബ് നടപടി ശക്തിപ്പെടുത്തുന്നതിലും മുൻകൈയെടുക്കുന്ന നിലപാടുകളെ അഭിനന്ദിച്ച് സ്പീക്കർ കിരീടാവകാശിക്ക് ലീഡേഴ്സ് മെഡൽ സമ്മാനിച്ചു. 

ചൊവ്വാഴ്ച ജിദ്ദയിൽ വെച്ച് നടന്ന ചടങ്ങിൽവെച്ചാണ് മെഡൽ സമ്മാനിച്ചത്. സൗദി ഷൂറ കൗൺസിൽ ഡെപ്യൂട്ടി സ്പീക്കർ ഡോ. മിഷാൽ അൽ സലാമി ചടങ്ങിൽ പങ്കെടുത്തു. അറബ് ജനതയുടെ അഭിനന്ദനത്തിൻ്റെയും നന്ദിയുടെയും ചിഹ്നം കിരീടാവകാശിക്ക് കൈമാറി.

To advertise here,contact us