ദുബായ്: കുട്ടികളെ വാഹനത്തിൽ തനിച്ചാക്കി പോകരുതെന്ന് മാതാപിതാക്കൾക്ക് വീണ്ടും മുന്നറിയിപ്പ് നൽകി ദുബായ് പൊലീസ്. വാഹനം ലോക്ക് ചെയ്യുന്നതിന് മുൻപെ പിൻഭാഗത്തെ സീറ്റുകൾ രണ്ട് തവണ പരിശോധിക്കണമെന്ന് പൊലീസ് നിർദേശിച്ചു. സോഷ്യൽ മീഡിയയിലൂടെയാണ് പൊലീസ് മാതാപിതാക്കൾക്ക് നിർദേശം നൽകിയത്.
'നിങ്ങളുടെ കുട്ടിയുടെ സുരക്ഷയ്ക്കായി അവരെ ഒരിക്കലും വാഹനത്തിലാക്കി പോകുമ്പോൾ ശ്രദ്ധിക്കാതെ പോകരുത്. നിങ്ങൾ പുറത്തുകടക്കുന്നതിന് മുമ്പ് എല്ലായ്പ്പോഴും പിൻ സീറ്റുകൾ രണ്ടുതവണ പരിശോധിക്കുക!', പൊലീസിന്റെ നിർദേശം.
For your child’s safety, never leave them unattended in the vehicle. Always double-check the back seats before you step out!#OurChildrensSafetyInSummer #TogetherTowardsaSafeSummer pic.twitter.com/R2Nb6muhIZ
വാഹനങ്ങൾ നിർത്തി പുറത്തിറങ്ങുമ്പോഴും ഷോപ്പിങിന് പോകുമ്പോഴും വീടുകളിലെത്തി വാഹനങ്ങളിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ഡോറുകൾ ലോക്ക് ചെയ്യുന്നതിന് മുമ്പ് കുട്ടികൾ പുറത്തിറങ്ങിയെന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതർ ഓർമ്മിപ്പ്ച്ചു. കുട്ടികളെ ശ്രദ്ധിക്കാതെ വാഹനങ്ങളിൽ ഇരുത്തുന്നത് യുഎഇയിൽ നിയമപ്രകാരം കുറ്റകരമാണ്. ഇത്തരത്തിൽ ഉത്തരവാദിത്തമില്ലാതെ പ്രവർക്കിക്കുന്നവർക്ക് 5000 ദിർഹം വരെ പിഴയും ജയിൽ ശിക്ഷയും ലഭിക്കും.