പാസ്പോര്ട്ട് സേവനങ്ങൾ താല്ക്കാലികമായി നിര്ത്തിവെച്ചതായി മസ്ക്കറ്റ് ഇന്ത്യന് എംബസി

സെപ്റ്റംബര് രണ്ടാം തീയതിവരെ സേവനങ്ങള് തടസ്സപ്പെടുമെന്നാണ് എംബസി അറിയിച്ചിരിക്കുന്നത്

മസ്ക്കറ്റ്: വെബ്സൈറ്റിന്റെ സാങ്കേതിക നവീകരണ പ്രവര്ത്തനങ്ങളുടെ ഭാഗമായി പാസ്പോര്ട്ട് സേവനങ്ങള് താത്കാലികമായി നിര്ത്തിവെച്ചതായി മസ്ക്കറ്റ് ഇന്ത്യന് എംബസി അറിയിച്ചു. പാസ്പോര്ട്ട്, എമര്ജന്സി സര്ട്ടിഫിക്കറ്റ്, പൊലീസ് ക്ലിയറന്സ് സേവനങ്ങളാണ് താത്കാലികമായി നിര്ത്തിവച്ചിരിക്കുന്നത്.

സെപ്റ്റംബര് രണ്ടാം തീയതിവരെ സേവനങ്ങള് തടസ്സപ്പെടുമെന്നാണ് എംബസി അറിയിച്ചിരിക്കുന്നത്. അതേസമയം ബിഎല്എസ് സെന്ററിലെ കോണ്സുലര് വിസാ സേവനങ്ങള്ക്ക് തടസുമണ്ടാകില്ലെന്ന് മസ്കറ്റ് ഇന്ത്യന് എംബസിയുടെ പ്രസ്താവനയില് അറിയിച്ചു.

To advertise here,contact us