ഇനി ട്രാഫിക് നിയമങ്ങൾ ഇംഗ്ലീഷിലും ഹിന്ദിയിലും; 48 വർഷങ്ങൾക്ക് ശേഷം ട്രാഫിക് നിയമങ്ങളിൽ ഭേദഗതിയുമായി കുവൈറ്റ്

ട്രാഫിക് സുരക്ഷയും നിയമപരിപാലനവും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്

ട്രാഫിക് നിയമങ്ങള്‍ക്ക് എന്നും ഗള്‍ഫ് രാജ്യങ്ങള്‍ വലിയ പ്രാധാന്യമാണ് നല്‍കിവരുന്നത്. ഇപ്പോഴിതാ കുവൈറ്റിലെ ട്രാഫിക് നിയമത്തിലെ ഭേദഗതികളെക്കുറിച്ച് പൗരന്മാരെയും താമസക്കാരെയും ബോധവത്കരിക്കുന്നതിനായി ക്യാമ്പയിന്‍ ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ട്രാഫിക് സുരക്ഷയും നിയമപരിപാലനവും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്.

ആറ് ഭാഷകളിലാണ് ബോധവത്കണ ക്യാമ്പയിൻ നടത്തുന്നത്. ഇംഗ്ലീഷ്, പേര്‍ഷ്യന്‍, ഹിന്ദി, ബംഗാളി, പാകിസ്താനി, ഫിലിപ്പിനോ തുടങ്ങിയ ആറോളം ഭാഷകളിലാണ് ക്യാമ്പയിന്‍ നടത്തുന്നത്. രാജ്യത്തിന്റെ വിവിധ സമൂഹങ്ങളിലേക്ക് ക്യാമ്പയിന്‍ എത്തിക്കുന്നതിനായി പരമ്പരാഗത മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും ഉപയോഗപ്പെടുത്തുന്നുണ്ട്. മന്ത്രാലയം പുറത്തുവിടുന്ന ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതുവഴി ജനങ്ങള്‍ക്ക് ഭാഷകൾ തിരഞ്ഞെടുക്കാം. ഏപ്രില്‍ 22 മുതലാണ് പുതിയ നിയമം രാജ്യത്ത് പ്രാബല്യത്തില്‍വരിക.



48 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രാജ്യത്തെ ട്രാഫിക് നിയമങ്ങളില്‍ ഭേദഗതി വരുത്തുന്നത്. ഏപ്രില്‍ 22 മുതലാണ് പുതിയ നിയമം രാജ്യത്ത് പ്രാബല്യത്തില്‍വരിക. നിലവില്‍ ട്രാഫിക് പിഴകള്‍ ഉള്ളവര്‍ മൂന്ന് മാസത്തിനുള്ളില്‍ അടച്ചുതീർക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Content Highlights: Traffic Awarness campaign launched in six languages

To advertise here,contact us