കുവൈറ്റിൽ ചികിത്സയിലിരിക്കെ മലയാളി വിദ്യാർത്ഥി മരിച്ചു

ശാരീരിക അസ്വസ്ഥകളെ തുടർന്ന് ദിവസങ്ങളായി ചികിത്സയിലായിരുന്നു

കുവൈറ്റ് സിറ്റി: ചികിത്സയിലിരിക്കെ മലയാളി വിദ്യാർത്ഥി കുവൈറ്റിൽ മരിച്ചു. അഹമ്മദി ഡിപിഎസ് സ്കൂളിലെ വിദ്യാർത്ഥിയായ അഭിനവ് ആണ് മരണപ്പെട്ടത്. കുവൈറ്റ് സബ ആശുപത്രിയിൽ ശാരീരിക അസ്വസ്ഥകളെ തുടർന്ന് ദിവസങ്ങളായി ചികിത്സയിലായിരുന്നു അഭിനവ്. ഇതിനിടെ ശനിയാഴ്ച മരണം സ്ഥിരീകരിക്കുകയായിരുന്നു.

കുവൈറ്റിൽ സേഫ്റ്റി ഓഫീസറായി ജോലി ചെയ്യുന്ന കോഴിക്കോട് കൊയിലാണ്ടി സ്വദേശി ഉണ്ണികൃഷ്ണൻ, അൽ റാസി ഹോസ്പിറ്റലിൽ നഴ്സായി ജോലി ചെയ്യുന്ന നിസി എന്നിവരുടെ മകനാണ് അഭിനവ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോ​ഗമിക്കുകയാണ്.

Content Highlight: Malayali Student died in Kuwait

To advertise here,contact us