കുവൈറ്റില്‍ കോട്ടയം സ്വദേശി നിര്യാതനായി

ശ്വാസകോശ സംബന്ധമായ അസുഖത്താല്‍ ഏതാനും ദിവസങ്ങളായി ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

കുവൈറ്റ് സിറ്റി: കോട്ടയം മുണ്ടക്കയം സ്വദേശി അലക്‌സ് ബിനോ ജോസഫ് കുവൈറ്റില്‍ നിര്യാതനായി. ശ്വാസകോശ സംബന്ധമായ അസുഖത്താല്‍ ഏതാനും ദിവസങ്ങളായി ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കുവൈറ്റിലെ വ്യവസായ സാംസ്‌കാരിക മേഖലയിലും സിറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷനിലും സജീവ സാന്നിധ്യമായിരുന്നു. മുണ്ടക്കയം പൂന്തോട്ടത്തില്‍ പി ജെ ജോസഫിന്റെയും ഗ്രേസിക്കുട്ടിയുടേയും മകനാണ്. ഭാര്യ: ഡാലിയ അലക്‌സ്, മകന്‍: ബെന്‍ അലക്‌സ്.

Content Highlights: Kottayam native dies in Kuwait

To advertise here,contact us