കുവൈറ്റില്‍ അപ്പാര്‍ട്ട്‌മെന്റിൽ തീപിടിത്തം; രണ്ടുപേര്‍ക്ക് പരിക്ക്

ഹവല്ലിയ, സാല്‍മിയ എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ എത്തി തീ നിയന്ത്രണ വിധേയമാക്കി

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഹവല്ലിയിലെ ഒരു അപ്പാര്‍ട്ട്‌മെന്‍റില്‍ തീപിടിത്തം. രണ്ട് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവര്‍ക്ക് ഉടനെ വൈദ്യ ചികിത്സക്കായി അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി.വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.

ഹവല്ലിയ, സാല്‍മിയ എന്നിവടങ്ങളില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങള്‍ എത്തി തീ നിയന്ത്രണ വിധേയമാക്കി. തീപിടിത്തമുണ്ടാകാനുള്ള കാരണത്തെക്കുറിച്ചും നാശനഷ്ടങ്ങളുടെ വ്യാപ്തിയെക്കുറിച്ചുമുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Content Highlights: Fire Breaks Out in an Apartment in kuwait and two injured

To advertise here,contact us