കെട്ടിടത്തില്‍ നിന്ന് വീണ് പ്രവാസിക്ക് ദാരുണാന്ത്യം

മൃതദേഹം ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ ക്രിമിനല്‍ എവിഡന്‍സ് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് മാറ്റി

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തില്‍ നിന്ന് വീണ് പ്രവാസിയ്ക്ക് ദാരുണാന്ത്യം. കുവൈറ്റിലെ മുത്‌ല ഏരിയയില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചത്. 50 വയസുള്ള അറബ് പ്രവാസിയാണ് മരിച്ചത്.

മൃതദേഹം ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ ക്രിമിനല്‍ എവിഡന്‍സ് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് മാറ്റി. മരിച്ചയാളുടെ സഹപ്രവര്‍ത്തകരില്‍ ഒരാള്‍ ഓപ്പറേഷന്‍സ് റൂമില്‍ അപകടത്തെ കുറിച്ച് വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പട്രോളിംഗ് സംഘവും ആംബുലന്‍സും സ്ഥലത്തേക്ക് തിരിച്ചു. സംഭവസ്ഥലത്ത് വെച്ച് തന്നെ പ്രവാസി മരിച്ചു.

Content Highlights: Expatriate dies tragically after falling from construction building

To advertise here,contact us