ഹൃദയാഘാതം: കുവൈറ്റിൽ മലയാളിയായ പതിനാറുകാരിക്ക് ദാരുണാന്ത്യം

ഇന്ന് രാവിലെയായിരുന്നു മരണം

കുവൈറ്റ് സിറ്റി: കുവൈറ്റിൽ മലയാളി വിദ്യാർത്ഥിനി ഹൃദയാഘാതം മൂലം മരിച്ചു. പത്തനംതിട്ട മൈലപ്ര സ്വദേശി ജിജി സാമുവൽ, ആശ ദമ്പതികളുടെ മകൾ ഷാരോൺ ജിജി സാമുവൽ (16) ആണ് മരിച്ചത്. യുണൈറ്റഡ് ഇന്ത്യൻ സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനിയാണ്. ഇന്ന് രാവിലെയായിരുന്നു മരണം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോ​ഗമിക്കുകയാണ്.

Content Highlights: Malayali plus two student died due to heart attack in kuwait

To advertise here,contact us