കുവൈറ്റില്‍ പൊടിക്കാറ്റിനും മഴയ്ക്കും സാധ്യത, മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

കാറ്റിന്റെ വേഗത മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ എത്താനാണ് സാധ്യത

കുവൈറ്റില്‍ വിവിധയിടങ്ങളില്‍ ശക്തമായ പൊടിക്കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ച വരെ ഈ സാഹചര്യം തുടരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

കാറ്റിന്റെ വേഗത മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ എത്താനാണ് സാധ്യത. നാളെ പുലര്‍ച്ചെ വരെ ചിലയിടങ്ങളില്‍ നേരിയതും ഒറ്റപ്പെട്ടതുമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

Content Highlights: Dust storms and rain warning in Kuwait

To advertise here,contact us