മാരക മയക്കുമരുന്നുമായി മസ്ക്കറ്റ് വിമാനത്താവളത്തിൽ നിന്ന് യുവാവ് പിടിയിൽ

വയറ്റിലൊളിപ്പിച്ച നിലയിലായിരുന്നു മരുന്ന്. ഏഷ്യൻ രാജ്യക്കാരനാണ് അറസ്റ്റിലായത്

മസ്ക്ക്റ്റ്: മാരക മയക്കുമരുന്നുമായി യുവാവ് മസ്ക്കറ്റ് വിമാനത്താവളത്തിൽ പിടിയിൽ. ക്യാപ്സ്യൂൾ രൂപത്തിലാക്കി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഹെറോയിനാണ് ഇയാളിൽ നിന്ന് പിടികൂടിയത്. വയറ്റിലൊളിപ്പിച്ച നിലയിലായിരുന്നു മരുന്ന്. ഏഷ്യൻ രാജ്യക്കാരനാണ് അറസ്റ്റിലായത്.

അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് പ്രതി പിടിയിലായത്. ജനറൽ ഡയറക്ടറേറ്റ് ഫോർ കോമ്പാറ്റിങ് നാർകോട്ടിക്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് വിഭാഗവും വിമാനത്താവളത്തിലെ ലഹരിവിരുദ്ധ വകുപ്പുമായി സഹകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരായ നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

Content Highlights: Youth arrested from Muscat airport with deadly drugs

To advertise here,contact us