'ടൂർ ഓഫ് ഒമാൻ'; സൈക്ലിങ് മത്സരാവേശവുമായി രാജ്യം, ഫെബ്രുവരി എട്ടിന് തുടക്കം

സാംസ്കാരിക, പൈതൃക, വിനോദ സഞ്ചാര മന്ത്രാലയമാണ് സംഘാടകർ

മസ്ക്കറ്റ്: ആവേശക്കാഴ്ചകൾക്കുള്ള ഒരുക്കത്തിലാണ് രാജ്യത്തെ ന​ഗരങ്ങളും ​ഗ്രാമങ്ങളും. ടൂർ ഓഫ് ഒമാൻ വീണ്ടുമെത്തുകയാണ്. ഫെബ്രുവരി എട്ട് മുതൽ 12 വരെ രാജ്യത്തിൻ്റെ വിവിധ ഭാ​ഗങ്ങളിലായി നടക്കും. അഞ്ച് ഘട്ടങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ രാജ്യാന്തര താരങ്ങളും പങ്കെടുക്കും.

ഒമാൻ ദേശീയ ടീം ഇത്തവണയും മത്സരിക്കും. മത്സര റൂട്ടുകളും വ്യത്യസ്തമായിരിക്കും. കഴിഞ്ഞ വർഷം ജബൽ അഖ്ദറിനെയും മത്സര പാതയായി ഉൾപ്പെടുത്തിയിരുന്നു. രാജ്യത്തുടനീളം വലിയ സ്വീകരികണമാണ് ടൂർ ഓഫ് ഒമാന് ലഭിക്കാറുള്ളത്. മേഖലയിലെ തന്നെ സൈക്ലിങ് മത്സരങ്ങളുടെ സീസണിന്റെ തുടക്കം കൂടിയാണിത്. സാംസ്കാരിക, പൈതൃക, വിനോദ സഞ്ചാര മന്ത്രാലയമാണ് സംഘാടകർ.

ടൂർ ഓഫ് ഒമാനോട് അനുബന്ധിച്ച് നടക്കുന്ന മസ്ക്കറ്റ് ക്ലാസിക് സൈക്ലിങ് മത്സരം ഫെബ്രുവരി ഏഴിനാണ് നടക്കുക. മസ്ക്കറ്റ് ന​ഗരവും പരിസര പ്രദേശവുമാണ് ക്ലാസിക്കിൻ്റെ യാത്ര റൂട്ട്.

Content Highlights: Muscat Tour of oman season will start from february 8

To advertise here,contact us