ന്യൂനമർദ്ദം; ഒമാനിൽ രണ്ട് ദിവസം മഴയ്ക്ക് സാധ്യത

ഒമാൻ തീരപ്രദേശങ്ങൾ, വടക്കൻ ബത്തിന, മുസന്ദം എന്നിവിടങ്ങളിൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. അൽ ഹാജർ മലനിരകൾ മേഘാവൃതമായിരിക്കും. പ

മസ്ക്കറ്റ്: ഒമാനിൽ രണ്ട് ദിവസം മഴയക്ക് സാധ്യത.ഫെബ്രുവരി രണ്ട്, മൂന്ന് തിയതികളിൽ ന്യൂനമർദ്ദം ബാധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത പ്രവചിട്ടുണ്ട്.

ഒമാൻ തീരപ്രദേശങ്ങൾ, വടക്കൻ ബത്തിന, മുസന്ദം എന്നിവിടങ്ങളിൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. അൽ ഹാജർ മലനിരകൾ മേഘാവൃതമായിരിക്കും. പർവ്വതപ്രദേശങ്ങളിൽ മൂടൽ മഞ്ഞ് രൂപപ്പെടൽ, താപനിലയിൽ പ്രകടമായ ഇടിവ്, സമുദ്ര നിരപ്പ് ഉയരൽ, കാറ്റ് എന്നിവയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിദ​ഗ്ധർ‌ പറഞ്ഞു.

ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ പിന്തുടരണമെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

Content Highlights: part of oman to be affected by low pressure

To advertise here,contact us