നാട്ടിലെത്തണമെന്നായിരുന്നു ആഗ്രഹം, ഒടുവിലെത്തിയത് ജീവനില്ലാതെ;ഒമാനില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം സംസ്‌കരിച്ചു

മസ്‌ക്കറ്റിലെ ബദര്‍ അല്‍ സമ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഈ മാസം ആറിനാണ് മഹേഷ് മരിച്ചത്

മസ്‌ക്കറ്റ്: ഒമാനില്‍ വെച്ച് മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. കൊല്ലം സ്വദേശി മഹേഷാണ് മരിച്ചത്. മസ്‌ക്കറ്റില്‍ നിന്ന് നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം വിമാന മാര്‍ഗമാണ് മൃതദേഹം നാട്ടിലെത്തിച്ചത്. മസ്‌ക്കറ്റിലെ ബദര്‍ അല്‍ സമ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഈ മാസം ആറിനാണ് മഹേഷ് മരിച്ചത്.

വ്യക്കകള്‍ തകര്‍ന്ന് നാല് മാസമായി ഒമാനില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു മഹേഷ്. നാട്ടിലേക്ക് പോകണമെന്നതായിരുന്നു വലിയ ആഗ്രഹം അതിനായി നിരവധി സഹായം തേടിയിരുന്നു. ഒമാനില്‍ വെച്ച് വൃക്കകള്‍ തകരാറിലായതിനെ തുടര്‍ന്ന് കിടപ്പിലായ മഹേഷ് നാട്ടില്‍ പോകാനാകാതെ വലിയ പ്രതിസന്ധി നേരിട്ടു. മസ്‌ക്കറ്റിലെ ആശുപത്രിയില്‍ ചികിത്സയില്‍ 68 ലക്ഷം രൂപയില്‍ അധിക രൂപ വിലവന്നു.

വിസയും രേഖകളുമില്ലാതെ 8 വര്‍ഷത്തിലധികം ഒമാനില്‍ പെട്ടതാണ് മഹേഷിന്റെ കാര്യങ്ങള്‍ പ്രതിസന്ധിയിലാക്കിയത്. മഹേഷിന്റെ അന്ത്യകര്‍മ്മങ്ങള്‍ സഹോദരിയുടെ മകനാണ് നടത്തിയത്.

Content Highlights: Body of expatriate Malayali who died in Oman cremated

To advertise here,contact us