ഒമാനില്‍വെച്ചുണ്ടായ കാറപകടം; ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

ഒമാനിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായിരുന്നു വിപിന്‍ ദാസ്

മസ്‌ക്കറ്റ്: ഒമാനില്‍ കാറപടകത്തില്‍ പെട്ട് ചികിത്സയിലായിരുന്ന പ്രവാസി മലയാളി അന്തരിച്ചു. കോഴിക്കോട് നന്മണ്ട പുറ്റാരം കോട്ടുമ്മല്‍ വിപിന്‍ദാസ് (39) ആണ് മരിച്ചത്. ഒമാനിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായിരുന്നു വിപിന്‍ ദാസ്.

ശനിയാഴ്ച ജോലിക്കിടയില്‍ കാറില്‍ സഞ്ചരിക്കവെ അപകടത്തില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

മൃതദേഹം നാളെ സ്വദേശമായ നെന്മണ്ടയില്‍ എത്തിക്കും. വീട്ടുവളപ്പില്‍ സംസ്‌കരിക്കും. പിതാവ്: ഹരിദാസന്‍, മാതാവ്: തങ്കമണി, ഭാര്യ: രമ്യ, മക്കള്‍: പാര്‍വണ, ലക്ഷ്മിക.

Content Highlights: Oman Car Accident Malayali death

To advertise here,contact us